കൊല്ലം ജില്ലാ പഞ്ചായത്ത് വീണ്ടും പുരസ്കാര നിറവില്‍
കൊല്ലം: 2015-16 വര്‍ഷത്തെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി പുരസ്കാരം കൊല്ലം ജില്ലാ പഞ്ചായത്തിന്. 2013-14ല്‍ മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫിയും ദേശീയ പുരസ്ക്കാരവും, 2014-15 ല്‍ വീണ്ടും ദേശീയ പുരസ്കാരവും നേടിയ ജില്ലാ പഞ്ചായത്ത് ആരോഗ്യകേരളം അവാര്‍ഡ്, ഹരിതകേരളം അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ നേടി മികവിന്റെ സാക്ഷ്യപത്രമാവുന്നു.
വിവിധ മേഖലകളില്‍ നടപ്പാക്കിയ നൂതന പദ്ധതികളാണ് ജില്ലാ പഞ്ചായത്തിനെ അവാര്‍ഡിന് അര്‍ഹമാക്കിയതെന്ന് പ്രസിഡന്റ് കെ. ജഗദമ്മ ടീച്ചര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. വിക്ടോറിയ ആശുപത്രിയില്‍ ജനിക്കുന്ന കുഞ്ഞുങ്ങളുടെ 5 വയസ്സുവരെയുള്ള കൃത്യമായ പ്രതിരോധ കുത്തിവയ്പ് ഉറപ്പുവരുത്തുന്ന സ്വപ്നച്ചിറക്, ആദിവാസി മേഖലയിലെ നവജാത ശിശുമരണം ഇല്ലാതാക്കുന്നതിനുള്ള പോഷകാഹാര വിതരണ പദ്ധതി, ജില്ലാ ആശുപത്രിയിലെ ഡയാലിസ് യൂനിറ്റ്, വിക്ടോറിയാ ആശുപത്രിയിലെ വന്ധ്യതാ നിവാരണ ക്ലിനിക്ക്, ജില്ലാ ആശുപത്രിയിലെ എം.ആര്.ഐ സ്കാനിംഗ് മെഷിന്, ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ സ്ഥാപിച്ചിട്ടുള്ള ധാന്യാമ്ലാ പ്ലാന്റ്, തൈറോയിഡ് രോഗികള്‍ക്ക് ആശ്വാസമേകി ജില്ലാ ഹോമിയോ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന തൈറോയിഡ് ഗവേഷണ കേന്ദ്രം, പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കായി മെച്ചപ്പെട്ട വിദ്യാഭ്യാസ പദ്ധതി, സീറോ ബജറ്റ് ഫാമിംഗ്, എഗ്ഗ് ടു എഗ്ഗ് പദ്ധതി, ഫാം ഫ്രഷ് മില്‍ക്ക് പച്ചക്കറി വിത്തുത്പാദനം, സീഡ് വെന്‍ഡിങ് മെഷിന് തുടങ്ങിയ പദ്ധതികള്‍ അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയുടെ പ്രശംസ പിടിച്ചുപറ്റിയതായി പ്രസിഡന്റ് പറഞ്ഞു.
അവാര്‍ഡ് കരസ്ഥമാക്കുന്നതിനുവേണ്ടി സഹകരിക്കുകയും സഹായിക്കുകയും ചെയ്ത എല്ലാ ജനപ്രതിനിധികളേയും ഉദ്യോഗസ്ഥരേയും അഭ്യുദയകാംക്ഷികളേയും മാധ്യമ സുഹൃത്തുക്കളുള്‍പ്പെടെയുള്ള എല്ലാവരോടുമുള്ള നന്ദിയറിയിക്കുന്നതായി പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."