സഊദി സമുദ്ര ജല കോര്പ്പറേഷന് ഗിന്നസ് റെക്കോര്‍ഡ്
ദമാം: സഊദി സമുദ്ര ജല കോര്പ്പറേഷന് ഗിന്നസ് റെക്കോഡ്. ലോകത്തെ ഏറ്റവും കൂടുതല്‍ സമുദ്ര ജലം ശുദ്ധീകരണം നടത്തുന്ന സ്ഥാപനമെന്ന സ്ഥാനത്തിനാണ് ഗിന്നസ് ബുക്കില്‍ ഇടം നേടിയത്. പ്രതിദിനം അഞ്ചു മില്യണ്‍ ക്യൂബിക് മീറ്റര്‍ സമുദ്ര ജലമാണ് സലൈന്‍ വാട്ടര്‍ കോണ്‍വെര്‍ഷന്‍ കോര്‍പറേഷന്‍ (എസ് ഡബ്ല്യു സി സി ) എന്ന സഊദി സമുദ്ര ജല കോര്‍പ്പറേഷന്റെ ഉല്‍പ്പാദനം. സമുദ്ര ജല ശുദ്ധീകരണത്തില്‍ ലോകത്തിനു തന്നെ മാതൃകയായ സമുദ്ര ജല കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം സഊദിക്ക് അഭിമാനമാണെന്നു സഊദി പ്രകൃതി, ജല, കൃഷി വകുപ്പ് മന്ത്രി അബ്ദുറഹ്മാന്‍ അല്‍ഫാദിലി പറഞ്ഞു.
സഊദി സമുദ്ര ജല കോര്‍പറേഷന്റെ ഒരു പ്ലാന്റില്‍ നിന്ന് മാത്രമായി പ്രതിദിനം ഒരു മില്യണ്‍ ക്യബ്ബിക് മീറ്റര്‍ സമുദ്ര ജലമാണ് ശുദ്ധീകരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ സമുദ്ര ജല ശുദ്ധീകരണ കേന്ദ്രമായ റാസല്‍ ഖൈര്‍ പ്ലാന്റില്‍ നിന്നാണ് ഇത്രയും ഉയര്ന്ന അളവില്‍ സമുദ്ര ജല ശുദ്ധീകരണം നടക്കുന്നത്. കൂടാതെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളായി നിരവധി കടല ജല ശുദ്ധീകരണ പ്ലാന്റുകളും കോര്‍പറേഷന്‍ നടത്തുന്നുണ്ട്. ഇതിനു പുറമെ ജിദ്ദയിലെ ചെങ്കടല്‍ തീരത്ത് രണ്ടു ബില്യണ്‍ സഊദി റിയാല്‍ ചിലവില്‍ ഒന്‍പത് പുതിയ ശുദ്ധീകരണ പ്ലാന്റുകള്‍ നിര്‍മ്മിക്കാനും കരാറുണ്ടാക്കിയിട്ടുണ്ട്. പ്ലാന്റ് പൂര്‍ണ്ണ സജ്ജമായാല്‍ ദിനേന 240,000 ക്യുബിക് മീറ്റര്‍ ശുദ്ധീകരിച്ച കടല്‍ വെള്ളമായിരിക്കും ഇവിടെ നിന്നും ഉല്‍പാദിപ്പിക്കുക. ഒന്നര വര്‍ഷണത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാകും. നിലവില്‍ 17 സ്ഥലങ്ങളിലായി 31 കടല്‍ ജല ശുദ്ധീകരണ പ്ലാന്റുകളാണ് സഊദിയിലുള്ളത്.
അല്‍ഖോബാറില്‍ ചേര്‍ന്ന സഊദി സമുദ്ര ജല ശുദ്ധീകരണ കോര്‍പ്പറേഷന്റെ 118 ആമത് യോഗത്തിനിടെ സഊദി പ്രകൃതി, ജല, കൃഷി വകുപ്പ് മന്ത്രിയും കോര്‍പറേഷന്‍ ഡയറക്റ്റര്‍ ബോര്‍ഡ് ചെയര്‍മാനുമായ അബ്ദുറഹ്മാന്‍ അല്‍ഫാദിലി ഗിന്നസ് പ്രതിനിധിയില്‍ നിന്നും ഗിന്നസ് അവാര്‍ഡ് ഏറ്റു വാങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."