HOME
DETAILS
MAL
വിമാനത്തിലെ സ്ഫോടനം: രണ്ടുപേര്‍ക്ക് ജീവപര്യന്തം
backup
May 31 2016 | 04:05 AM
മൊഗാദിശു: സൊമാലിയയില്‍ ഡാളോ എയര്‍ലൈന്‍സ് വിമാനത്തില്‍ സ്ഫോടനം നടത്തിയ കേസില്‍ രണ്ടുപേര്‍ക്ക് സൊമാലിയന്‍ സൈനിക കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. എയര്‍പോര്‍ട്ട് ജീവനക്കാരായ അബ്ദുവാലി മുഹമ്മുദ് മോ, അരെയ്സ് ഹാഷി അബ്്ദി എന്നിവര്‍ക്കാണ് ശിക്ഷ. ബോംബ്സ്ഫോടനം നടത്തിയയാള്‍ കൊല്ലപ്പെട്ടിരുന്നു.
മൊഗാദിശു വിമാനത്താവളത്തില്‍ നിന്ന് ജിബൂത്തിയിലേക്ക് പറന്ന വിമാനമാണ് സ്ഫോടനത്തെ തുടര്‍ന്ന് 15 മിനുട്ടിനകം തിരിച്ചിറക്കിയത്. വിമാനം 11,000 അടി ഉയരത്തിലെത്തിയപ്പോഴായിരുന്നു സ്ഫോടനം. എട്ടുപേര്‍ക്കെതിരേയാണ് കുറ്റംആരോപിക്കപ്പെട്ടത്. ഇവരുടെ അനാസ്ഥയാണ് സ്ഫോടനത്തിലേക്ക് നയിച്ചതെന്ന് കോടതി കണ്ടെത്തി.
എന്നാല്‍ ഇവര്‍ക്ക് ആര്‍ക്കും തീവ്രവാദികളുമായി ബന്ധമില്ല. അല്‍ ശബാബ് ആണ് ആക്രമണത്തിനു പിന്നില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."