ശ്രീകാര്യത്ത് സിവില്‍ സ്റ്റേഷന്‍ യാഥാര്‍ഥ്യമാക്കും: മന്ത്രി കടകംപള്ളി
ശ്രീകാര്യം: ശ്രീകാര്യത്ത് സിവില്‍ സ്റ്റേഷന്‍ യാഥാര്‍ഥ്യമാക്കുമെന്നും റോഡ് വികസനവുമായി ബന്ധപ്പെട്ട് കുടി ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികളുള്‍പ്പെടെയുള്ളവരുടെ ആശങ്കകള്‍ ഉടന്‍ പരിഹരിക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിവിധ റസിഡന്റ്‌സ് അസോസിയേഷനുകളുടെ സംഘടനയായ കോറസ്, ഫ്രാറ്റ്, ട്രാക് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ശ്രീകാര്യം ലീലാ കല്ല്യാണ മണ്ഡപത്തില്‍ സംഘടിപ്പിച്ച വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മേല്‍പാലവും ലൈറ്റ് മെട്രോയും വരുന്നതോടെ ശ്രീകാര്യം ജങ്ഷന്‍ കഴക്കൂട്ടത്തിന്റെയും തിരുവനന്തപുരത്തിന്റെയും ഗേറ്റ് വേ ആയിമാറുമെന്നും ശ്രീകാര്യത്ത് സിവില്‍ സ്റ്റേഷനും മാര്‍ക്കറ്റ് നവീകരണവും, പോലീസ് സ്റ്റേഷന് പുതിയ മന്ദിരവും യാഥാര്‍ഥ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംഘാടക സമിതി ചെയര്‍മാന്‍ എന്‍. രഘുവരന്‍ അധ്യക്ഷനായി. കെ.ഒ. അശോകന്‍ വിഷയാവതരണം നടത്തി. ചടങ്ങില്‍ കൗണ്‍സിലര്‍മാരായ ലതാകുമാരി, കെ.എസ്. ഷീല, വി. ശാലിനി, ജോണ്‍സണ്‍ ജോസഫ്, സി. സുദര്‍ശനന്‍, ഫ്രാറ്റ് ശ്രീകാര്യം മേഖല പ്രസിഡന്റ് കരിയം വിജയകുമാര്‍, ജനറല്‍ സെക്രട്ടറി എം.എസ്. വേണുഗോപാല്‍, ബി.ജെ.പി. സ്റ്റേറ്റ് കൗണ്‍സില്‍ അംഗം, പോങ്ങുംമൂട് വിക്രമന്‍, കോണ്‍ഗ്രസ്സ് ശ്രീകാര്യം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അണിയൂര്‍ പ്രസന്നകുമാര്‍, സംഘാടക സമിതി ഭാരവാഹി ചിത്തിര ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."