HOME
DETAILS

റിസര്‍വ് ബാങ്ക് ഗവര്‍ണറാകും മുന്‍പെ ഉര്‍ജിത് പട്ടേല്‍ നോട്ടുകളില്‍ ഒപ്പുവെച്ചു: റിപ്പോര്‍ട്ട്

  
backup
February 17 2017 | 10:02 AM

%e0%b4%b1%e0%b4%bf%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b5%8d-%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%97%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%b1-2

ന്യൂഡല്‍ഹി: ആര്‍.ബി.ഐ ഗവര്‍ണറായി ചുമതലയേല്‍ക്കുന്നതിന് മുന്‍പ് തന്നെ അദ്ദേഹം ഒപ്പുവെച്ച രണ്ടായിരം രൂപയുടെ അച്ചടി തുടങ്ങിയതായി റിപ്പോര്‍ട്ട്. ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് കൊണ്ടു വന്നത്.

ഓഗസ്റ്റ് 20 നാണ് പട്ടേലിനെ ആര്‍.ബി.ഐ ഗവര്‍ണറായി പ്രഖ്യാപിക്കുന്നത്. പിന്നീട് സെപ്തംബര്‍ നാലിനാണ് പട്ടേല്‍ ഔദ്യോഗികമായി സ്ഥാനം ഏറ്റെടുക്കുന്നത്. എന്നാല്‍ ഗവര്‍ണറായി പ്രഖ്യാപിച്ചതിന് ശേഷമുള്ള ആദ്യ പ്രവൃത്തി ദിനമായ ഓഗസ്റ്റ് 22 നാണ് പുതിയ നോട്ടുകളുടെ അച്ചടി തുടങ്ങിയത്. അതായത് അച്ചടി തുടങ്ങിയപ്പോള്‍ രഘുറാം രാജന്‍ തന്നെയാണ് ആര്‍.ബി.ഐ ഗവര്‍ണര്‍. അതുകൊണ്ടുതന്നെ രാജന്‍ ഉള്ളപ്പോള്‍ അച്ചടിച്ച നോട്ടുകളില്‍ പട്ടേലിന്റെ ഒപ്പ് വന്നതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

റിസര്‍വ്വ് ബാങ്ക് നോട്ട് പിന്‍വലിക്കലിനെ സംബന്ധിച്ച് പാര്‍ലമെന്ററി ധനകാര്യ സമിതിയില്‍ മറുപടി നല്‍കിയത് 2016 ജൂണില്‍ ആരംഭിച്ച പ്രക്രിയ ആണെന്നാണ്.

പുതിയ രണ്ടായിരം നോട്ട് പുറത്തിറക്കുന്ന തീരുമാനത്തിന് രഘുരാം രാജന്റെ പിന്തുണ ഉണ്ടായിരുന്നോ, എന്തുകൊണ്ടാണ് പുതിയ നോട്ടില്‍ അദ്ദേഹത്തിന്‍റെ ഒപ്പ് ഇല്ലാത്തത് എന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യ മന്ത്രാലയവും ആര്‍ബിഐയും ഉത്തരം നല്‍കിയില്ല എന്നും  റിപ്പോര്‍ട്ടില്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ബസുകളുടെ തത്സമയ വിവരങ്ങൾ മൊബൈൽ ആപ്പിൽ

uae
  •  2 months ago
No Image

ദുബൈ ഫിറ്റ്നസ് ചലഞ്ച് എട്ടാമത് എഡിഷന്റെ രജിസ്ട്രേഷൻ ആരംഭിച്ചു

uae
  •  2 months ago
No Image

എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി; റിപ്പോര്‍ട്ടില്‍ ആര്‍എസ്എസ് കൂടിക്കാഴ്ചയും 

Kerala
  •  2 months ago
No Image

സമസ്ത പ്രാർത്ഥന ദിനം നാളെ

organization
  •  2 months ago
No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തങ്കവേട്ട; 85 ലക്ഷം രൂപയുടെ തങ്കം കസ്റ്റംസ് പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

രാജ്യത്തെ തൊഴില്‍ മേഖല നേരിടുന്നത് കടുത്ത പ്രതിസന്ധി; മുഖ്യമന്ത്രി പിണറായി വിജയന്‍

Kerala
  •  2 months ago
No Image

സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും; തിരുവനന്തപുരത്ത് ഹാജരാകണമെന്ന് നോട്ടീസ്

Kerala
  •  2 months ago
No Image

ഹരിയാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റം; എക്‌സിറ്റ് പോള്‍ ഫലം പുറത്ത് 

National
  •  2 months ago
No Image

മാർക്ക് കൂട്ടി നൽകാൻ കൈക്കൂലി; അധ്യാപകന് തടവും പിഴയും

uae
  •  2 months ago
No Image

ഒമാൻ; മഴ മുന്നറിയിപ്പുമായി അധികൃതർ

oman
  •  2 months ago