HOME
DETAILS
MAL
കാരുണ്യയടക്കം ആരോഗ്യപദ്ധതികള്‍ നിര്‍ത്തലാക്കിയിട്ടില്ലെന്ന് തോമസ് ഐസക്
backup
February 17 2017 | 10:02 AM
തിരുവനന്തപുരം: കാരുണ്യ പദ്ധതി സര്‍ക്കാര്‍ നിര്‍ത്തലാക്കിയിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. നിലവിലുള്ള ഒരു ആരോഗ്യ പദ്ധതിയും സര്‍ക്കാര്‍ നിര്‍ത്തലാക്കിയിട്ടില്ലെന്നും ഈ ബജറ്റിലും ഇത്തരം പദ്ധതികള്‍ക്ക് തുക വകയിരുത്തുമെന്നും ധനമന്ത്രി പറഞ്ഞു.
കാരുണ്യ, സുകൃതം അടക്കം 9 ചികില്‍സാ പദ്ധതികള്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കുമെന്ന് വാര്‍ത്ത വന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പണമില്ലെങ്കിലും സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ നല്‍കുമെന്നും തോമസ് ഐസക് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."