HOME
DETAILS

മോദി കര്‍ഷകരെകുറിച്ച് ഓര്‍ക്കുന്നത് തെരഞ്ഞെടുപ്പു വരുമ്പോള്‍ മാത്രം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍

  
backup
February 17 2017 | 12:02 PM

%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf-%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95%e0%b4%b0%e0%b5%86%e0%b4%95%e0%b5%81%e0%b4%b1%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%93%e0%b4%b0

റായ്ബറേലി: തെരഞ്ഞെടുപ്പു വരുമ്പോള്‍ മാത്രമാണ്  പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ഷകരെകുറിച്ച് ഓര്‍ക്കുന്നതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

ഉത്തര്‍പ്രദേശില്‍ അധികാരത്തില്‍ ഇല്ലാതിരുന്ന സമയത്താണ് യുപിഎ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളിയതെന്ന് മോദി ഓര്‍ക്കണമെന്നും രാഹുല്‍ പറഞ്ഞു. റായ്ബറേലിയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാഹുല്‍. സഹോദരി പ്രിയങ്കയും രാഹുലിനൊപ്പം റാലിയില്‍ പങ്കെടുത്തു.

യുപിയില്‍ അധികാരത്തില്‍ എത്തിയാല്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. യുപിഎ അധികാരത്തില്‍ ഇരുന്നപ്പോള്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളി. അന്ന് ഉത്തര്‍പ്രദേശില്‍ ഞങ്ങള്‍ക്ക് അധികാരമുണ്ടായിരുന്നോ?- രാഹുല്‍ ചോദിച്ചു. രാജ്യത്തെ പ്രധാനമന്ത്രിക്ക് കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ വെറും പതിനഞ്ചു മിനിട്ടു മതി. എന്തേ അദ്ദേഹം ഇതുവരെ അതു ചെയ്തില്ല?  മോദിക്ക് അധികാരത്തില്‍ ഇരിക്കണമെന്നു മാത്രമേയുള്ളു, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നില്ല- രാഹുല്‍ പറഞ്ഞു.

നോട്ട് നിരോധനം ചെറുകിട വ്യവസായ മേഖലയുടെയും കച്ചവടക്കാരുടെയും നട്ടെല്ലൊടിച്ചു. തന്റെ മണ്ഡലമായ വാരണാസിയില്‍ പോലും വാഗ്ദാനങ്ങള്‍ പാലിക്കാന്‍ മോദിക്കായില്ലെന്നും രാഹുല്‍ പരിഹസിച്ചു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്വേഷണവുമായി സഹകരിക്കുന്നില്ല; സിദ്ധീഖിനെ കസ്റ്റഡിയില്‍ എടുക്കണം; കേരളം സുപ്രീംകോടതിയെ അറിയിച്ചു

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; വകുപ്പുതല അന്വേഷണ കമ്മീഷന് മുന്‍പാകെ മൊഴി നല്‍കാന്‍ സാവകാശം തേടി ദിവ്യ

Kerala
  •  2 months ago
No Image

പാര്‍ട്ടിക്കെതിരായ പത്രസമ്മേളനം; സരിന് പിന്നാലെ എകെ ഷാനിബിനെയും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

ആശുപത്രിയില്‍ രോഗികളുടെ മൊബൈല്‍ ഫോണ്‍ വാങ്ങി OTP ഉപയോഗിച്ച് എല്ലാവരെയും BJP അംഗങ്ങളാക്കി; ഗുജറാത്തിലെ അംഗത്വ കാംപയിന്‍ വിവാദത്തില്‍ 

National
  •  2 months ago
No Image

'മൊട്ട ഗ്ലോബല്‍'.   ഒമാന്‍ ചാപ്റ്ററിന്റെ ആദ്യത്തെ മീറ്റപ്പ് മസ്‌കറ്റില്‍ നടന്നു 

oman
  •  2 months ago
No Image

കുവൈത്ത് കെ.എം.സി.സി. തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി 'തംകിന്‍'24' പ്രചാരണ സമ്മേളനം സംഘടിപ്പിച്ചു.

Kuwait
  •  2 months ago
No Image

പാലക്കാട് സി.കൃഷ്ണകുമാര്‍,ചേലക്കരയില്‍ കെ.ബാലകൃഷ്ണന്‍,വയനാട് നവ്യ ഹരിദാസ്; ബിജെപി സ്ഥാനാര്‍ഥികളായി

Kerala
  •  2 months ago
No Image

കൊച്ചിയിലും വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ പരിശോധനയ്ക്ക് വിധേയരാക്കി

Kerala
  •  2 months ago
No Image

പാലക്കാട് സരിന്റെ റോഡ് ഷോ; പ്രചാരണച്ചൂടിലേക്ക്

Kerala
  •  2 months ago
No Image

കാര്‍ ഡ്രൈവറുടെ കണ്ണില്‍ മുളകുപൊടി വിതറി 25 ലക്ഷം രൂപ കവര്‍ന്നു; യുവാവിനെ കെട്ടിയിട്ട നിലയിലെന്ന് ദൃക്‌സാക്ഷികള്‍

Kerala
  •  2 months ago