ഇന്ത്യന്‍ സൈന്യത്തിനെതിരേ പാകിസ്താന് ഉപയോഗിക്കുന്നത് യു.എസ് ആയുധങ്ങള്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനികര്‍ക്കെതിരേ പാകിസ്താന് ഉപയോഗിക്കുന്നത് യു.എസ് നിര്‍മിത ടാങ്ക് വേധ മിസൈലുകളെന്ന് പ്രതിരോധ മന്ത്രാലയം. ഇക്കാര്യം ട്രംപ് ഭരണ കൂടത്തോട് ഇന്ത്യ ഉന്നയിച്ചേക്കും.
രജൗരി ജില്ലയില്‍ നിയന്ത്രണ രേഖയ്ക്കടുത്ത് കഴിഞ്ഞ ഞാറാഴ്ച പാകിസ്താന് ഇന്ത്യന്‍ സൈനകര്ക്കെതിരേ ഉപയോഗിച്ചത് അമേരിക്ക നിര്‍മിച്ച മിസൈലുകളായിരുന്നു. പാക് സൈന്യം ഇവിടെ നടത്തിയ വെടവയ്പില് നാലു സൈനികര്‍ കൊല്ലപ്പെടുകയും രണ്ടു പ്രദേശികര്ക്ക് പരുക്കുമേറ്റിരുന്നു.
ഇവ കൂടാതെ 120 എം.എം മോര്‍ട്ടറുകളും ഇന്ത്യന്‍ സൈന്യത്തിനെതിരേ പാകിസ്താന് ഉപയോഗിച്ചുവെന്നും സാധാരണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ നടത്തുമ്പോള്‍ പാക് സൈന്യം ഉപയോഗിക്കുന്നത് 80 എം.എം മോര്ട്ടറുകളാണെന്ന് പ്രതിരോധ മന്ത്രാലയം പറഞ്ഞു. 2016 ജൂണ്‍ മുതല്‍ ഇന്ത്യയുടെയും യു.എസിന്റെയും ഇടയില്‍ പ്രതിരോധ സഹകരണങ്ങള്‍ വര്‍ധിച്ചിരുന്നു. ഇന്ത്യയെ പ്രധാന പ്രതിരോധ പങ്കാളിയെന്നാണ് അമേരിക്ക വിശേഷിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."