ഗള്‍ഫ് രാഷ്ട്രങ്ങളില്‍ മഴ ശക്തമായി തുടരുന്നു.. ബഹ്‌റൈനില്‍ ജന ജീവിതം ദുസ്സഹം
മനാമ: ഗള്‍ഫ് രാഷ്ട്രങ്ങളില്‍ മഴ ശക്തമായി തുടരുകയാണ്. ഒരാഴ്ചയിലേറെയായി ബഹ്‌റൈനില്‍ തുടരുന്ന മഴയും ഈര്‍പ്പമുള്ള കാലാവസ്ഥയും ഇപ്പോഴും തുടരുകയാണ്. ഇവിടെ മഴക്കൊപ്പം ശക്തമായ കാറ്റും വീശുന്നതിനാല്‍ ചെറിയ നാശ നഷ്ടങ്ങളും വാഹനാപകടങ്ങളും ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. എങ്കിലും ആളപായമൊന്നുമില്ല.
മനാമയിലടക്കം മിക്ക സ്ഥലങ്ങളിലും റോഡുകളും ദീര്‍ഘ ദൂര പാതകളും ഹൈവേകളും വെള്ളം മൂടിയിരിക്കുകയാണ്. വെള്ളിയാഴ്ച ബഹ്‌റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ ദുരിത ബാധിത പ്രദേശങ്ങള്‍ നേരിട്ട് സന്ദര്‍ശിക്കുകയും അടിയന്തിര പരിഹാരങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു.
ഇതേ തുടര്‍ന്ന് വെള്ളക്കെട്ടുകള്‍ നീക്കാനുള്ള ശ്രമങ്ങള്‍ അധികൃതര്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇതിനായി നാല് ഗവര്‍ണറ്റുകളിലും 107 വാട്ടര്‍ ടാങ്കുകളും, 23 പമ്പുകളും പ്രവര്‍ത്തിച്ചു വരികയാണെന്ന് മന്ത്രാലയത്തിന്റെ റെയിന്‍ വാട്ടര്‍ എമര്‍ജന്‍സി കമ്മിറ്റി ആന്‍ഡ് വര്‍ക്‌സ് അണ്ടര്‍ സെക്രട്ടറി ആഹ്മെദ് അല്‍ ഖയാത്ത് മാധ്യമങ്ങളെ അറിയിച്ചു.
റോ!ഡിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ വര്‍ക്‌സ്, മുനിസിപ്പാലിറ്റീസ് ആന്‍ഡ് അര്‍ബന്‍ പ്ലാനിംഗ് മന്ത്രാലയവും രംഗത്തിറങ്ങിയിട്ടുണ്ട്. തങ്ങളുടെ സേവനം 24 മണിക്കൂറും ലഭ്യമാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ദിനേനെ 90 ടാങ്കര്‍ ലോറികളിലാണ് വെള്ളം വലിച്ചെടുത്തു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം വരെ 450 ടാങ്കര്‍ വെള്ളം ഇതേ വരെ ഒഴിവാക്കിയിട്ടുണ്ട്. നോര്‍ത്തേണ്‍ ഗവര്‍ണറേറ്റില്‍ നിന്നും മാത്രം 1000 ടാങ്കര്‍ വെള്‌ലം നീക്കം ചെയ്തതായി മുനിസിപ്പല്‍ ഡയറക്ടര്‍ യൂസുഫ് ബിന്‍ ഇബ്രാഹിം അല്‍ഗതം അറിയിച്ചു. ഇതുവരെയായി വെള്ളക്കെട്ടുകളുമായി ബന്ധപ്പെട്ട് 500 ഓളം പരാതികളാണ് തനിക്ക് ലഭിച്ചിട്ടുള്ളത്.
വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് അടിയന്തിര ടീം പ്രവര്‍ത്തിക്കുന്നുണ്ടെന്നും സേവനം ആവശ്യമുള്ളവര്‍ ബന്ധപ്പെടണമെന്നും അദ്ദേഹം അറിയിച്ചു.
പ്രധാന റോഡുകളും പാതകളും വെള്ളക്കെട്ടുകള്‍ നിറഞ്ഞതോടെ ഇവിടെ ജന ജീവിതവും ദുസ്സഹമായിട്ടുണ്ട്.
ഇത് പ്രവാസികളടക്കമുള്ളവരുടെ കച്ചവടത്തെയും ബാധിച്ചിരിക്കുകയാണ്..കഴിഞ്ഞ ആഴ്ചകളെ അപേക്ഷിച്ച് ഈ വാരാന്ത അവധിയില്‍ കാര്യമായ ഒരു കച്ചവടവും നടന്നില്ലെന്നും ഇവിടെ മഴ പെയ്താല്‍ ജനങ്ങള്‍ പുറത്തിറങ്ങുകയേ ഇല്ലെന്നും വര്‍ഷങ്ങളായി മനാമ സൂഖില്‍ ജോലിചെയ്യുന്ന ഒരു കൂട്ടം പ്രവാസി മലയാളികള്‍ ഇവിടെ സുപ്രഭാതത്തോട് പറഞ്ഞു.
അതിനിടെ, മഴ മൂലമുണ്ടാകുന്ന അപകടങ്ങളും ഷോര്‍ട്ട് സര്‍ക്യൂട്ടുകളും ഒഴിവാക്കാനാവശ്യമായ മുന്‍ കരുതല്‍ സ്വീകരിക്കാനും ജാഗ്രത പാലിക്കാനും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇലക്ട്രിസിറ്റി കേബിളുകള്‍ കടന്നു പോകുന്ന ഭാഗങ്ങള്‍ ശ്രദ്ധിക്കണം. അത്തരം സ്ഥലങ്ങളില്‍ അഴുക്ക് ചാലുകളുടെ അടപ്പുകള്‍ തുറക്കരുതെന്നും റെയിന്‍ വാട്ടര്‍ എമര്‍ജന്‍സി കമ്മിറ്റി ആന്‍ഡ് വര്‍ക്‌സ് വക്താക്കള്‍ പ്രത്യേകം ഓര്‍മിപ്പിച്ചിട്ടുണ്ട്.
കൂടാതെ ഷോര്‍ട്ട് സര്‍ക്യൂട്ട് അടക്കമുള്ള അടിയന്തിര സാഹചര്യങ്ങള്‍ കണ്ടാല്‍ ഉടന്‍ മന്ത്രാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇതിനായി 24 മണിക്കൂറും 999, 80001810 എന്നീ ഹോട്ട് ലൈന്‍ നന്പറുകള്‍ ഉപയോഗപ്പെടുത്തണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
പൊതു ജനങ്ങളുടെ സുരക്ഷ സംബന്ധമായ നിര്‍ദേശങ്ങള്‍ ബഹ്‌റൈന്‍ അഭ്യന്തര മന്ത്രാലയവും പുറപ്പെടുവിച്ചിട്ടുണ്ട്. ഈര്‍പ്പമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കരുത്. മഴ വെള്ളം ഒഴുകുന്ന ഭാഗങ്ങളിലെ വൈദ്യുതിബന്ധങ്ങള്‍ വിച്ഛേദിക്കണം. ഇരു നില വീടുകളില്‍ അത്യാവശ്യമുള്ള വസ്തുവകകളെല്ലാം കെട്ടിടത്തിന്റെ വീടിന്റെ മുകളിലെ നിലയിലേക്ക് മാറ്റണം.
വൈദ്യുതി ബന്ധത്തിലോ, വാട്ടര്‍ കണക്ഷനിലോ എന്തെങ്കിലും കേടുപാടുകള്‍ ഉണ്ടായാല്‍ അധികൃതരെ അറിയിക്കണം. അഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു.
വെള്ളക്കെട്ടുകളുടെ ആഴം മനസിലാക്കാന്‍ കഴിയാത്തതിനാല്‍ വാഹനമോടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ട്രാഫിക് വിഭാഗവും കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതിനിടെ ഇന്നും രാജ്യത്ത് അസ്ഥിര കാലാവസ്ഥ തുടരുമെന്ന് ബഹ്‌റൈന്‍ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. തെക്കുകിഴക്കന്‍ കാറ്റ് ശക്തിപ്രാപിക്കും. മഴയും ഇടിയുമുണ്ടാകുമെന്നും അറിയിപ്പിലുണ്ട്. കാറ്റില്‍ തിരമാല ഉയരുന്നതിനാല്‍ കടലില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മീന്‍പിടുത്തക്കാര്‍ക്കും നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."