ഖത്തറില്‍ കെട്ടിട വാടകയില്‍ വന്‍ ഇടിവുണ്ടാവുമെന്ന് റിപ്പോര്‍ട്ട്
ദോഹ: ആവശ്യക്കാര്‍ കുറഞ്ഞതും കെട്ടിടങ്ങള്‍ വര്‍ധിച്ചതും ഖത്തറില്‍ വീട്ടുവാടക 30 ശതമാനം വരെ കുറയാന്‍ ഇടയാക്കുമെന്ന് റിയല്‍ എസ്റ്റേറ്റ് വിദഗ്ധന്‍. വാടക കുറയ്ക്കുന്നതിന് പകരം ചില പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ ആദ്യ ആറ് മാസം സൗജന്യ താമസം ഓഫര്‍ ചെയ്യുന്ന ആകര്‍ഷക പാക്കേജുകളും ഇറക്കുന്നുണ്ട്.
ഭവന യൂണിറ്റുകളുടെ എണ്ണം ഡിമാന്റിനേക്കാള്‍ കൂടിയതായി ഖത്തര്‍ ടി.വിയില്‍ നടന്ന ടോക്ക്‌ഷോയില്‍ പ്രമുഖ ഖത്തരി റിയല്‍ എസ്റ്റേറ്റ് വിദഗ്ധനായ ഖലീഫ അല്‍മസ്്‌ലമാനി പറഞ്ഞു. ആവശ്യക്കാര്‍ കുറവായതിനാല്‍ ഉടമസ്ഥര്‍ വാടക 20 മുതല്‍ 30 ശതമാനം വരെ കുറയ്‌ക്കേണ്ടി വരും.
ഇപ്പോള്‍ 8,000 റിയാല്‍ വാടകയുള്ള അപാര്‍ട്ട്‌മെന്റ് 6,000 റിയാല്‍ ആക്കേണ്ടി വരും. 20,000 മുതല്‍ 25,000 റിയാല്‍ വരെ ഉള്ളവയ്ക്ക് 15,000 മുതല്‍ 16,000 റിയാല്‍വരെയായി ചുരുങ്ങും. വാടക്കാരെ കാത്ത് വീടുകള്‍ ഒഴിച്ചിടുന്നതിനേക്കാള്‍ വാടക കുറച്ച് പെട്ടെന്ന് താമസക്കാരെ കണ്ടെത്തുകയായിരിക്കും ഉടമകളെ സംബന്ധിച്ചിടത്തോളം ലാഭകരമെന്ന് എസ്.എ.കെ ഹോള്‍ഡിങ് ഗ്രൂപ്പ് ഡപ്യൂട്ടി സി.ഇ.ഒ അബ്്ദുല്‍ റഹ്മാന്‍ അല്‍നജ്ജാര്‍ വിശദീകരിച്ചു.
തങ്ങള്‍ രണ്ട് മാസവും മൂന്ന് മാസവും സൗജന്യം പ്രഖ്യാപിച്ചാണ് ഇപ്പോള്‍ താമസത്തിന് ആളെ കണ്ടെത്തുന്നത്. ചിലപ്പോള്‍ ആറ് മാസം വരെ സൗജന്യം നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവിധ മേഖലകളില്‍ വാടക കുറഞ്ഞിട്ടുണ്ട്. പഴയതു പോലെ അഞ്ചും പത്തും ശതമാനം വാടക കൂടുന്നില്ല. എണ്ണവില കുറഞ്ഞത് റിയല്‍ എസ്റ്റേറ്റ് മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഭൂമി വില 2530 ശതമാനം കുറഞ്ഞിട്ടുണ്ട്. ചില മേഖലകളില്‍ 50 ശതമാനം വരെ കുറഞ്ഞതായും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."