16 കാരിയെ പീഡിപ്പിച്ച പിതാവും തട്ടിക്കൊണ്ടുപോയ കാമുകനും അറസ്റ്റില്‍
തൊടുപുഴ: 16 കാരിയെ പീഡിപ്പിച്ച കേസില്‍ പിതാവും തട്ടിക്കൊണ്ടുപോയ മറ്റൊരു സംഭവത്തില്‍ കാമുകനും അറസ്റ്റില്‍. പെണ്‍കുട്ടിയുടെ പിതാവ് കട്ടപ്പന നിര്‍മലാസിറ്റി സ്വദേശിയെയും കാമുകന് നിര്‍മലാസിറ്റി പാര്ട്ടിപ്പടി പുത്തന്പുരയ്്ക്കല് ഷാജി(28)യേയുമാണ് കട്ടപ്പന സി. ഐ. വി.എസ്് സുനില്‍കുമാറും സംഘവും അറസ്റ്റ് ചെയ്തത്. കട്ടപ്പനയിലെ സ്വകാര്യ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായത്. മെഡിക്കല്‍ പരിശോധനയില്‍ പീഡനം സ്ഥിരീകരിച്ച ശേഷം കൗണ്‍സലിങ് നടത്തുന്നതിനിടെയാണ് സ്വന്തം പിതാവാണ് തന്നെ പീഡിപ്പിച്ചതെന്ന് വിദ്യാര്‍ഥിനി വെളിപ്പെടുത്തിയത്.
സംഭവം സംബന്ധിച്ച് പൊലിസ് പറയുന്നതിങ്ങനെ: ആക്രിക്കച്ചവടക്കാരനായ ഷാജി മുന്‍പ് നിര്‍മല സിറ്റിയിലാണ് താമസിച്ചിരുന്നത്. പിന്നീട് കട്ടപ്പനയ്ക്ക് സമീപം പേഴുംകവലയിലേയ്ക്ക് വാടകയ്ക്ക് താമസം മാറി. പെണ്‍കുട്ടിയും കുടുംബവും അഞ്ച് മാസം മുന്‍പാണ് നിര്‍മല സിറ്റിയില്‍ താമസമാക്കിയത്. സ്ഥിരമായി ഈ വീട്ടിലെത്തിയിരുന്ന ഷാജി പെണ്‍കുട്ടിയുമായി പ്രണയത്തിലായി. കഴിഞ്ഞ ദിവസം പെണ്‍കുട്ടി സ്കൂളില്‍ പോകും വഴി ഷാജി ഇടുക്കിക്കവലയില്‍ വച്ച് ഓട്ടോയില്‍ കയറ്റിക്കൊണ്ടു പോയി. ഇത് സഹപാഠിയായ വിദ്യാര്‍ഥിനി കണ്ടിരുന്നു.
ഷാജിയുടെ അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ കൊണ്ടുപോയത്. കുട്ടി സ്കൂളില്‍ എത്താതെ വന്നതിനെ തുടര്‍ന്ന് അധികൃതര്‍ വീട്ടില്‍ അറിയിച്ചു. ഈ സമയം പിതാവ് എത്തിയതോടെ പെണ്‍കുട്ടി കാമുകന്റെ വീട്ടില്‍നിന്നിറങ്ങി ഓടി. സംഭവം ബഹളത്തിലായതോടെ പൊലിസ് എത്തി. തുടര്‍ന്ന് പെണ്‍കുട്ടി ഷാജിക്കെിതിരേ കട്ടപ്പന പൊലിസില്‍ പരാതി നല്കി. ഷാജിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തു. പിന്നീട് പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് തെളിഞ്ഞത്. തുടര്‍ന്ന് പൊലിസ് പെണ്‍കുട്ടിയെ കൗണ്‍സലിങിന് വിധേയമാക്കിയപ്പോഴാണ് പിതാവാണ് തന്നെ പീഡിപ്പിച്ചതെന്ന് വെളിപ്പെടുത്തിയത്. കഴിഞ്ഞ 13 നായിരുന്നു സംഭവം നടന്നത്.
കരിമണ്ണൂരില്‍ പ്ലാന്റേഷനില്‍ ജോലി ചെയ്യുന്ന ഇയാള്‍ സ്ഥിരം മദ്യപാനിയാണ്. സംഭവ ദിവസം മദ്യപിച്ച് വീട്ടിലെത്തി ബഹളം ഉണ്ടാക്കിയിരുന്നു.
ഭാര്യയെ മര്‍ദിച്ച് വീടിന് പുറത്താക്കിയ ശേഷമാണ് ഇയാള്‍ മകളെ പീഡിപ്പിച്ചതെന്ന് പൊലിസ് പറഞ്ഞു. കുട്ടികള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമ പ്രകാരം കേസെടുത്ത് പ്രതികളെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."