HOME
DETAILS
MAL
സുന്‍ജുവാന്‍ ഭീകരാക്രമണം: അന്വേഷണം എന്‍.ഐ.എ ഏറ്റെടുത്തു
backup
February 12 2018 | 02:02 AM
ജമ്മു: ജമ്മുവിലെ സുന്‍ജുവാന്‍ സൈനിക ക്യാംപിലുണ്ടായ ഭീകരാക്രമണത്തിന്റെ അന്വേഷണം എന്‍.ഐ.എ ഏറ്റെടുത്തു. ഭീകരാക്രമണം നടന്ന സൈനിക ക്യാംപ് ഞായറാഴ്ച എന്‍.ഐ.എ സന്ദര്‍ശിക്കുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു.
പാര്‍ലമെന്റില്‍ പാസാക്കിയ നിയമപ്രകാരം തീവ്രവാദത്തെ സംബന്ധിക്കുന്ന കേസുകളില്‍ അന്വേഷണം നടത്തുന്നത് എന്‍.ഐ.എയാണ്. നഗര്‍കോട്ട്, പത്താന്‍കോട്ട് തുടങ്ങിയ സ്ഥലങ്ങളില്‍ സൈന്യത്തിന് നേരെ നടന്ന ഭീകരാക്രമണങ്ങളുടെയും അന്വേഷണം നടത്തിയത് എന്‍.ഐ.എയാണ്.
സുന്‍ജുവാന്‍ സൈനിക ക്യാംപിലുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് സൈനികരും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടിരുന്നു. സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരും കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."