HOME
DETAILS

കരുനീക്കങ്ങളുമായി ഇ.പി.എസ് - ഒ.പി.എസ് പക്ഷം: വിശ്വാസവോട്ട് ഇന്ന്

  
backup
February 17 2017 | 19:02 PM

eps-and-ops-political-moves-news

ചെന്നൈ: കഴിഞ്ഞദിവസം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ എടപ്പാടി കെ. പളനിസാമി ഇന്ന് തമിഴ്‌നാട് നിയമസഭയില്‍ വിശ്വാസവോട്ട് തേടും. രാവിലെ 11നാണ് വോട്ടെടുപ്പ്. 15 ദിവസത്തിനകം സഭയില്‍ വിശ്വാസവോട്ട് തേടണമെന്നു ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു ആവശ്യപ്പെട്ടിരുന്നു. 124 എം.എല്‍.എമാരുടെ പിന്തുണ തനിക്കുണ്ടെന്ന് ഇ.പി.എസ് വ്യക്തമാക്കിയ സാഹചര്യത്തിലാണ് സര്‍ക്കാരുണ്ടാക്കാന്‍ അദ്ദേഹത്തെ ഗവര്‍ണര്‍ ക്ഷണിച്ചത്. വിശ്വാസവോട്ടെടുപ്പില്‍ വിജയം സുനിശ്ചിതമെന്നാണ് ശശികലപക്ഷത്തിന്റെ കണക്കുകൂട്ടല്‍.
വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പാര്‍ട്ടിയുടെ എല്ലാ എം.എല്‍.എമാര്‍ക്കും വിപ്പ് നല്‍കിയിട്ടുണ്ട്. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 117 പേരുടെ പിന്തുണ മതി. പനീര്‍ശെല്‍വം ഉള്‍പ്പെടെ 11പേര്‍ വെല്ലുവിളിയുമായി വിമതപക്ഷത്തുണ്ടെങ്കിലും അവരുടെ എതിര്‍പ്പ് മറികടക്കാന്‍ കഴിയുമെന്നാണ് ശശികലപക്ഷത്തിന്റെ പ്രതീക്ഷ. എന്നാല്‍ ഇന്നലെ മൈലാപ്പൂര്‍ എം.എല്‍.എയും പനീര്‍ശെല്‍വം പക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ, കൂവത്തൂര്‍ റിസോര്‍ട്ടില്‍ കഴിയുന്ന എം.എല്‍.എമാരില്‍ എത്രപേര്‍ ശശികലപക്ഷത്ത് ഉറച്ചുനില്‍ക്കുമെന്നതു കണ്ടറിയണം. 29 വര്‍ഷം മുന്‍പാണ് തമിഴ്‌നാട്ടില്‍ വിശ്വാസവോട്ടെടുപ്പ് നടന്നത്. എം.ജി.ആറിന്റെ മരണത്തെ തുടര്‍ന്നായിരുന്നു ഇത്. ജാനകിപക്ഷവും ജയലളിതപക്ഷവുമായിരുന്നു അന്ന് സഭയില്‍ ഏറ്റുമുട്ടിയത്. ജാനകി രാമചന്ദ്രന്‍ വിജയിച്ചെങ്കിലും മന്ത്രിസഭയുടെ കാലാവധി 27 ദിവസം മാത്രമായിരുന്നു.
നിയമസഭയിലെ 234 സീറ്റുകളില്‍ അണ്ണാ ഡി.എം.കെക്ക് 134 അംഗങ്ങളാണുള്ളത്. ഡി.എം.കെയിലെ 89 പേരും കോണ്‍ഗ്രസിലെ എട്ടും മുസ്‌ലിംലീഗിലെ ഒരംഗവും പനീര്‍ശെല്‍വത്തിന് പിന്തുണ നല്‍കുന്നതിനാല്‍ പളനിസാമി കടുത്ത സമ്മര്‍ദത്തിലാണ്. കൂവത്തൂര്‍ ക്യാമ്പിലുള്ളവരില്‍ ചിലര്‍ മറുകണ്ടം ചാടുമെന്ന പ്രതീക്ഷ പനീര്‍ശെല്‍വം പക്ഷത്തിനുണ്ട്. പനീര്‍ശെല്‍വം(ബോഡി നായ്ക്കനൂര്‍), എ.കെ ചിന്നരാജ(മേട്ടുപ്പാളയം), കെ.മാണിക്കം(ഷോളവന്താന്‍), എസ്.പി ഷണ്‍മുഖനാഥന്‍(ശ്രീവൈകുണ്ഡം), എസ്.എസ് ശരവണന്‍(വെസ്റ്റ് മധുര), കെ.പാണ്ഡ്യരാജന്‍(ആവഡി), വി.സി.ആരുക്കുട്ടി(കവുണ്ടംപാളയം), മനോരഞ്ജിത(ഉത്തങ്കര), എ. മനോഹരന്‍(വസുദേവനല്ലൂര്‍), എസ്.സെമ്മലൈ(മേട്ടൂര്‍) എന്നിവര്‍ക്കുപുറമെ മൈലാപ്പൂര്‍ എം.എല്‍.എ ആര്‍.നടരാജനുമാണ് ശശികല പക്ഷത്തിന് കടുത്ത വെല്ലുവിളി ഉയര്‍ത്തി വിമതപക്ഷത്തുള്ളത്.

കക്ഷിനില

ആകെ സീറ്റുകള്‍ - 234
ഭൂരിപക്ഷത്തിന് ആവശ്യമായ സീറ്റുകള്‍- 117
(ജയലളിത മത്സരിച്ച ഒരു സീറ്റ് ഒഴിഞ്ഞുകിടക്കുന്നു)
അണ്ണാ ഡി.എം.കെ - 135
ശശികല വിഭാഗം - 123
(സ്പീക്കര്‍ ഒഴികെ)
ഒ.പി.എസ് വിഭാഗം - 11
ഡി.എം.കെ - 89
കോണ്‍ഗ്രസ് - 8
മുസ്‌ലിം ലീഗ് - 1



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരന്‍ അറസ്റ്റില്‍, മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും

Kerala
  •  3 months ago
No Image

പാലക്കാട്ട് സോഫ കമ്പനിയില്‍ തീപിടിത്തം:  ആളപായമില്ല

Kerala
  •  3 months ago
No Image

ആര്‍.എസ്.എസ് ബന്ധമുള്ള എ.ഡി.ജി.പിയെ മാറ്റിയേ തീരൂ;നിലപാട് കടുപ്പിച്ച് സി.പി.ഐ

Kerala
  •  3 months ago
No Image

സിദ്ധാര്‍ത്ഥന്റെ മരണം; ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം തടഞ്ഞ് ഗവര്‍ണര്‍

Kerala
  •  3 months ago
No Image

ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് പുരസ്‌കാരത്തിളക്കത്തില്‍ കടലുണ്ടിയും കുമരകവും

Kerala
  •  3 months ago
No Image

അര്‍ജുന്‍ ഇനി ഓര്‍മകളില്‍; കണ്ണീരോടെ യാത്രാമൊഴി നല്‍കി നാട്

Kerala
  •  3 months ago
No Image

മുംബൈയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; സുരക്ഷ വര്‍ധിപ്പിച്ചു, അതീവ ജാഗ്രത

National
  •  3 months ago
No Image

70ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്; ആവേശപ്പോരില്‍ കുതിച്ച് പായാന്‍ 19 ചുണ്ടന്‍വള്ളങ്ങള്‍

Kerala
  •  3 months ago
No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  3 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  3 months ago