HOME
DETAILS
MAL
എഫ്.ആര്.ഡി.ഐ ബില്‍ പിന്‍വലിക്കണം
backup
February 12 2018 | 03:02 AM
തിരുവനന്തപുരം: എഫ്.ആര്.ഡി.ഐ ബില്‍ പിന്‍വലിക്കണമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എംപ്ലോയിസ് ഫെഡറേഷന് ദേശീയ സമ്മേളനം ആവശ്യപ്പെട്ടു.
ചാര്‍ട്ടര്‍ ഓഫ് ഡിമാന്റ്സ് അംഗീകരിക്കുക, ഉഭയകക്ഷി കരാര്‍ ചര്‍ച്ചകള്‍ ത്വരിതപ്പെടുത്തുക, പെന്ഷന് കാലോചിതമായി പരിഷ്കരിക്കുക, ഗ്രാറ്റുവിറ്റി നിയമത്തിലെ അപാകത പരിഹരിക്കുക, സ്ഥലം മാറ്റങ്ങള്‍ക്ക് സുതാര്യവും ശാസ്ത്രീയവുമായ നയം നടപ്പിലാക്കുക തുടങ്ങിയ പ്രമേയങ്ങളും രണ്ടു ദിവസമായി തിരുവനന്തപുരത്ത് നടന്ന സമ്മേളനം പാസാക്കി.
ദേശീയ ജനറല്‍ സെക്രട്ടറിയായി സി.ജയരാജ്(ആലപ്പുഴ), പ്രസിഡന്റായി സജി ഒ. വര്‍ഗീസ്(പാലക്കാട്), ട്രഷററായി വി.ജയകുമാര്‍(തിരുവനന്തപുരം) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."