പാനൂര്‍ മേഖലയില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷം: 11 പേര്‍ക്ക് പരുക്ക്
പാനൂര്‍: സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തില്‍ പാനൂരില്‍ 11 പേര്‍ക്ക് പരുക്ക്. അഞ്ച് സി.പി.എം പ്രവര്‍ത്തകര്‍ക്കും ആറ് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കുമാണ് പരുക്കേറ്റത്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയും ഇന്നലെ പുലര്‍ച്ചെയുമായാണ് വള്ള്യായി, പാത്തിപ്പാലം ഭാഗങ്ങളില്‍ അക്രമസംഭവങ്ങള്‍ ഉണ്ടായത്. സംഘര്‍ഷത്തെ തുടര്‍ന്ന് കനത്ത പൊലിസ് സന്നാഹം മേഖലയില്‍ നിലയുറപ്പിച്ചിട്ടുണ്ട്.
ശനിയാഴ്ച രാത്രി 11.30 ഓടെ വള്ള്യായിലെ ഒരു കല്യാണവീട്ടില്‍ വച്ചാണ് സംഘര്‍ഷം ഉടലെടുത്തത്. സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും അത് അക്രമത്തില്‍ കലാശിക്കുകയുമായിരുന്നു. ഇവിടെവച്ചുണ്ടായ അക്രമത്തില്‍ അഞ്ച് സി.പി.എം പ്രവര്‍ത്തകര്‍ക്കും നാല് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കുമാണ് പരുക്കേറ്റത്.
സി.പി.എം പ്രവര്‍ത്തകരായ പാത്തിപ്പാലം സ്വദേശികളായ മുക്രീന്റവിട ഷിബു, ചന്ദ്രനിലയത്തില്‍ ഷിന്റോ, പൂള പറമ്പത്ത് ജസ്വന്ത്, എടച്ചേരി പ്രവീണ്‍, ബബിത്ത് എന്നിവര്‍ക്കും ബി.ജെ.പി പ്രവര്‍ത്തകരായ മിതിന് രാജ്, സന്തോഷ് കുമാര്‍, പ്രകാശന്, സിജു എന്നിവര്‍ക്കുമാണ് പരുക്കേറ്റത്. സി.പി.എം പ്രവര്‍ത്തകരില്‍ ഷിബുവിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ തലശേരി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബി.ജെ.പി പ്രവര്‍ത്തകരായ നിധിന് പ്രകാശന്, സന്തോഷ്, ഷിജു എന്നിവരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇതിന് പിന്നാലെയാണ് ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെ ബി.ജെ.പി പ്രവര്‍ത്തകരായ സഹോദരങ്ങള്‍ക്ക് നേരെ അക്രമം ഉണ്ടായത്.
പരുക്കേറ്റ പാത്തിപ്പാലം സ്വദേശികളായ റിജേഷ്,റിജിന്‍ എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇരു സംഭവങ്ങളിലും പാനൂര്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."