ആശാന് വിശ്വകവിതാ പുരസ്കാരം ചിലിയന്‍ കവി റൗള്‍ സുറിറ്റയ്ക്ക്
കോഴിക്കോട്: ആശാന് മെമ്മോറിയല്‍ അസോസിയേഷന്റെ ഈ വര്‍ഷത്തെ ആശാന് വിശ്വകവിതാ പുരസ്കാരത്തിന് ചിലിയന്‍ കവിയായ റൗള്‍ സുറിറ്റയെ തെരഞ്ഞെടുത്തതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അഞ്ച് ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം ഏപ്രില്‍ 29ന് ആശാന്റെ ജന്മഗ്രാമമായ കായിക്കരയില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.
1950ല്‍ സാന്റിയാഗോ ഡി ചിലിയില്‍ ജനിച്ച സുറിറ്റ ചിലിയന്‍ ദേശീയ പുരസ്കാരം, പാബ്ലോ നെരൂദ പുരസ്കാരം എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്. പര്‍ഗേറ്ററി, പറുദീസ ശൂന്യമാണ്, വെളുത്ത പകല്‍, മരിച്ചുപോയ കവിതകള്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍.
സാഹിത്യകാരന്മാര്ക്കെതിരേ വര്‍ധിച്ചു വരുന്ന ഫാസിസ്റ്റ് കടന്നാക്രമണങ്ങള്ക്കിടയില് റൗള്‍ സുറിറ്റയെപ്പോലുള്ള വ്യക്തിയെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത് കൂടുതല്‍ അര്ഥവത്താകുകയാണെന്ന് ജൂറി അംഗങ്ങളായ കെ. സച്ചിദാനന്ദന്, സാറാ ജോസഫ്, എം.എ ബേബി എന്നിവര്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ആശാന് മെമ്മോറിയല്‍ അസോസിയേഷന് ഭാരവാഹികളായ എസ്. സുധീഷ്, വി. ലൈജു, അഡ്വ. ചെറുന്നിയൂര്‍ ജയപ്രകാശ്, ഡോ. ബി. ഭുവനേന്ദ്രന് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."