അക്ബര്‍ കക്കട്ടില്‍ പുരസ്കാരം എന്‍.എസ് മാധവന് സമ്മാനിച്ചു
കോഴിക്കോട്: എഴുത്തിലെന്ന പോലെ സ്വഭാവത്തിലും നിഷ്കളങ്കത പുലര്‍ത്തിയ വ്യക്തിയായിരുന്നു അക്ബര്‍ കക്കട്ടിലെന്ന് എം.ടി വാസുദേവന്‍ നായര്‍. അധ്യാപകനായ അക്ബറിന്റെ ഓരോ എഴുത്തിലും അത് പ്രതിഫലിച്ചിട്ടുണ്ടെന്നും എം.ടി പറഞ്ഞു. പ്രഥമ അക്ബര്‍ കക്കട്ടില്‍ അവാര്‍ഡ് എന്‍.എസ് മാധവന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരും പറയാത്ത മനുഷ്യാവസ്ഥകള്ക്കാണ് അക്ബര്‍ പ്രാമുഖ്യം നല്‍കിയത്. ആരെയും കുറ്റം പറയാതെയും പുരസ്കാരങ്ങള്‍ ലഭിക്കുന്നതിനെ സംബന്ധിച്ച് സംസാരിക്കാതെയുമാണ് അക്ബര്‍ വിട പറഞ്ഞത്.
പ്രതിഫലം ഇച്ഛിക്കാത്ത സ്നേഹം ഇക്കാലത്ത് ആരില്‍ നിന്നും ലഭിക്കുന്നില്ല. നിഷ്കളങ്കമായ സ്നേഹവും സൗഹൃദവും സമൂഹത്തില്‍ നിന്ന് നഷ്ടപ്പെട്ടു കഴിഞ്ഞെന്നും എം.ടി കൂട്ടിച്ചേര്‍ത്തു.
ടൗണ്‍ഹാളില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ ശത്രുഘ്നന്‍ അധ്യക്ഷനായി. അവാര്‍ഡിനര്‍ഹമായ കൃതി ഡോ. എം.എം ബഷീര്‍ പരിചയപ്പെടുത്തി. അക്ബര്‍ കക്കട്ടിലിന്റെ പ്രസിദ്ധീകരിക്കാതെ പോയ അവസാന കൃതി 'ഇനി വരില്ല പോസ്റ്റ്മാന്' ഡോ.ഖദീജ മുംതാസ് വി.എം ചന്ദ്രന് നല്കി പ്രകാശനം ചെയ്തു. പോള്‍ കല്ലാനോട്, കെ.പി രാമനുണ്ണി, പി.കെ പാറക്കടവ്, വി.ആര് സുധീഷ്, എം.എസ് സജി, എന്‍.പി ഹാഫിസ് മുഹമ്മദ്, എ.കെ അബ്ദുല്‍ഹക്കീം സംസാരിച്ചു. എന്‍.എസ് മാധവന് മറുപടി പ്രസംഗം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."