ന്യൂനപക്ഷങ്ങളുടെ അന്യവല്‍ക്കരണം ഭരണഘടനാലംഘനം: ടീസ്റ്റ
കോഴിക്കോട്: ഭരണം കൈയാളുന്നവര്‍ തന്നെ ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ്.
കോഴിക്കോട് നടക്കുന്ന സാഹിത്യോത്സവത്തില്‍ 'ഇന്ത്യന്‍ ഭരണഘടന അട്ടിമറിക്കപ്പെടുന്നുവോ' എന്ന സെഷനില്‍ സി.പി.എം പി.ബി അംഗം എം.എ ബേബിയുമായി സംവദിക്കുകയായിരുന്നു അവര്‍. ഭരണഘടനയില്‍ വിശ്വാസമില്ലാത്ത ആര്‍.എസ്.എസ് മനുസ്മൃതിയെയാണ് ഭരണഘടനയായി കാണുന്നത്. രാജ്യത്തിന്റെ പരമോന്നത സ്ഥാനങ്ങളില്‍പോലും ഇത്തരക്കാര്‍ കയറിക്കൂടിയത് രാജ്യത്തെ അപകടത്തിലേക്കാണ് നയിക്കുക.
ഇന്ത്യയിലെ ന്യൂനപക്ഷങ്ങളായ ദലിത്- മുസ്‌ലിം വിഭാഗങ്ങളെ അന്യവല്‍ക്കരിക്കുകവഴി ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളാണ് ലംഘിക്കപ്പെടുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളെ സംരക്ഷിക്കേണ്ടത് അധികാരവര്‍ഗത്തിന്റെ ഉത്തരവാദിത്തമാണ്.
ചില സംഘടനകള്‍ ഉയര്‍ത്തുന്ന ഹിന്ദുരാഷ്ട്രവാദം ഭരണഘടനാവിരുദ്ധമാണ്. ബി.ജെ.പിയേക്കാള്‍ ആര്‍.എസ്.എസ് ആണ് അധികാരകേന്ദ്രത്തില്‍ പിടിമുറുക്കിയിരിക്കുന്നത്. പൊലിസ്, നിയമരംഗം എന്നിവിടങ്ങളിലെല്ലാം ആര്‍.എസ്.എസ് പ്രതിനിധികളെ കുത്തിനിറയ്ക്കുകയാണ്.
മുസ്‌ലിം വിരുദ്ധതയും അസഹിഷ്ണുതയും രാജ്യത്ത് വര്‍ധിച്ചുവരുന്നു. ഇതിനെതിരേ പ്രതിപക്ഷകക്ഷികള്‍ ഒന്നിക്കുകയും ജനങ്ങളെ അണിനിരത്തി വലിയ പ്രചാരണം സംഘടിപ്പിക്കുകയും വേണമെന്നും ടീസ്റ്റ കൂട്ടിച്ചേര്‍ത്തു.
പാര്‍ലമെന്റിനെപോലും ഏകശിലാരൂപത്തിലാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എം.എ ബേബി പറഞ്ഞു. അമൃതലാല്‍ മോഡറേറ്ററായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."