മോദിക്ക് താല്‍പര്യമെങ്കില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ 15 മിനിറ്റ് വേണോയെന്ന് രാഹുല്‍ ഗാന്ധി
റായ്ബറേലി: രാജ്യത്തെ കര്‍ഷകരെ പ്രധാനമന്ത്രി അവഗണിക്കുകയാണെന്ന് ഉത്തര്‍പ്രദേശിലെ റായ്ബറേലി മണ്ഡലത്തില്‍ നടന്ന തെരഞ്ഞടുപ്പ് റാലിയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു. പ്രധാനമന്ത്രി വിചാരിച്ചാല്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ 15 മിനിറ്റ് വേണ്ടതുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
കാര്‍ഷിക മേഖലയില്‍ വലിയ തിരിച്ചടിയുണ്ടായ സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് സഹായകരമായ എന്തെങ്കിലും നടപടി കൈകൊള്ളാന്‍ മോദിക്ക്കഴിയാതിരുന്നതെന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
സംസ്ഥാനത്തെ രണ്ട് കോടിയിലധികം വരുന്ന ജനങ്ങള്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ കാത്തിരിക്കുകയാണ്. ഉല്‍പന്നങ്ങള്‍ക്കുണ്ടായ തിരിച്ചടികാരണം വായ്പയെടുത്ത തുക തിരിച്ചടക്കാനാകാതെ കര്‍ഷകര്‍ കഷ്ടപ്പെടുകയാണ്.
പ്രസംഗത്തില്‍ മായാജാലം കാണിക്കുകയല്ലാതെ കര്‍ഷകര്‍ വാങ്ങിച്ചതും തിരിച്ചടവുമുടങ്ങിയതുമായ 70,000 കോടി രൂപയുടെ ബാധ്യതയെക്കുറിച്ച് ഒന്നും സംസാരിക്കാന്‍ മോദി ഇതുവരെ തയാറായിട്ടില്ല. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മോദി ആ സംസ്ഥാനത്തിന് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴത് എവിടെയാണെന്ന് രാഹുല്‍ ചോദിച്ചു.
നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കുകയെന്നതാണ് നല്ല ഒരു സര്‍ക്കാരിന്റെ കര്‍ത്തവ്യം. അത് കേന്ദ്ര സര്‍ക്കാരില്‍ നിന്നുണ്ടായിട്ടില്ലെന്ന് ബി.ജെ.പി ഭരണം വ്യക്തമാക്കുന്നുണ്ടെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."