രജനിയുടെ നിറം കാവിയാണെങ്കില്‍ പിന്തുണക്കില്ല: കമല്‍ ഹാസന്‍
ഹാര്‍വാര്‍ഡ്്: രജനികാന്തിന്റെ പാര്‍ട്ടിയുടെ നിറം കാവിയായിരിക്കുമെന്ന സൂചന ലഭിച്ചിരുന്നുവെന്നും എന്നാല്‍ അത് മാറ്റുന്നത് വരെ അദ്ദേഹത്തിനെ പിന്തുണക്കില്ലെന്ന് കമല്‍ ഹാസന്‍.
തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും പക്ഷെ രാഷട്രീയം വ്യത്യസ്താമാണെന്ന് കമല്‍ ഹാസന്‍ പറഞ്ഞു. ഹാര്‍വാര്‍ഡ് സര്‍വകലാശാല വാര്‍ഷിക ഇന്ത്യന്‍ കോണ്‍ഫറന്‍സില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
രജനിയുടെ നിറം കാവിയാവില്ലെന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെയാണെങ്കില്‍ അദ്ദേഹവുമായി യാതൊരു സഖ്യവുമില്ല. തെരഞ്ഞെടുപ്പില്‍ രജിനിയുമായി സഖ്യമുണ്ടാക്കുന്നു കാര്യം തള്ളിക്കളയാനാവില്ല. എന്നാല്‍ ഇരു പാര്‍ട്ടികളുടെയും നയങ്ങളും ആശയങ്ങളും യോജിച്ചാല്‍ മാത്രമേ ഇതു സാധ്യമാവൂ. തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചിട്ടില്ലങ്കില്‍ അതു ജനങ്ങളുടെ തീരുമാനമാണ്. അങ്ങനെയെങ്കില്‍ പ്രതിപക്ഷത്ത് തുടരാന്‍ തന്നെയാണ് തീരുമാനം.
ജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാനാണ് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നത്. രാഷ്ട്രീയക്കാര്‍ക്കൊപ്പം നില്‍ക്കാനല്ല. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സഖ്യത്തിന് ക്ഷണിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കെജ്‌രിവാളിന്റെ മാത്രമല്ല, എല്ലാവരുടെയും ഉപദേശം സ്വീകരിക്കുമെന്ന് കമല്‍ ഹാസന്‍ പറഞ്ഞു. തമിഴ്‌നാട്ടിലെ ഓരോ ജില്ലയിലെയും ഒരു ഗ്രാമം ദത്തെടുത്ത് അതിനെ ലോകത്തിലെ മികച്ച ഗ്രാമമാക്കി മാറ്റും. ഇതിനായി പദ്ധതി തായാറാക്കും. ആദ്യഘട്ടത്തില്‍ ഒരു ഗ്രമാമായിരിക്കും തെരഞ്ഞെടുപ്പക്കുക. പിന്നീട് ജില്ലകളിലേക്ക് വ്യാപിപ്പിക്കും. ആത്മവിശ്വസാമുള്ള സ്വയം പര്യാപ്തതയുള്ള ഗ്രാമങ്ങളുണ്ടാവണമെന്ന ഗാന്ധിജിയുടെ ആശയമാണ് ഇക്കാര്യത്തില്‍ മാര്‍ഗ ദര്‍ശിയെന്ന് കമല്‍ കൂട്ടിച്ചേര്‍ത്തു.
ഈ മാസം 21ന് ആണ് കമല്‍ ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം. രജിനികാന്തുമായുള്ള സംഖ്യം സിനിമയില്‍ ഒരുമിച്ച് അഭിനിയിക്കുന്നത് പോലയല്ലെന്നും കാര്യങ്ങളില്‍ രണ്ടു പേരും വ്യത്യസ്ത അഭിപ്രായമുള്ളവരാണെന്ന് കമല്‍ ഹാസന്‍ തമിഴ് മാഗസിനായ ആനന്ദ വികാടനിലെ ആഴ്ചക്കുറിപ്പില്‍ എഴുതിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."