മോദിക്കെതിരേ ആഞ്ഞടിച്ച് പ്രിയങ്കാഗാന്ധി: സ്വന്തം പുത്രനുള്ളപ്പോള്‍ യു.പിക്ക് ദത്തുപുത്രനെ ആവശ്യമില്ല
റായ്ബറേലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ ആഞ്ഞടിച്ച് പ്രിയങ്കാഗാന്ധി. സ്വന്തം പുത്രനുള്ളപ്പോള്‍ ഉത്തര്‍പ്രദേശിന് ദത്തുപുത്രനെ ആവശ്യമില്ലെന്ന് റായ്ബറേലിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രിയങ്ക വ്യക്തമാക്കി. നേരത്തെ താന്‍ യു.പിയുടെ ദത്തുപുത്രനാണെന്ന് മോദി പറഞ്ഞിരുന്നു. ഇതു സൂചിപ്പിച്ചായിരുന്നു പ്രിയങ്കയുടെ പരാമര്‍ശം.
സ്വന്തം മണ്ഡലമായ വാരാണസിക്ക് വേണ്ടി മോദി ഒന്നും ചെയ്തിട്ടില്ല. പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രമാണ് അദ്ദേഹം നല്‍കുന്നത്. യു.പിയില്‍ കാര്യങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടു പോകാന്‍ ശേഷിയുള്ളവരാണ് എല്ലാവരും. സംസ്ഥാനത്തെ വികസനത്തിലേക്ക് നയിക്കാന്‍ അതുകൊണ്ട് മോദിയുടെ ആവശ്യമില്ലെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ഇന്നലെയാണ് അവര്‍ ആദ്യമായി സഹോദരന് രാഹുല്‍ ഗാന്ധിക്കൊപ്പം റാലിയില്‍ പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."