HOME
DETAILS
MAL
'മോദി ഷോലെയിലെ ഗബ്ബര്‍ സിങിനെപ്പോലെ'
backup
February 17 2017 | 20:02 PM
റായ്ബറേലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഹിന്ദി സിനിമകളിലെ കഥാപാത്രങ്ങളായി ചിത്രീകരിച്ച് രാഹുല്‍ഗാന്ധിയുടെ പരിഹാസം. ദില്‍വാലേ ദുല്‍ഹാനിയേ ലെ ജായേംഗി എന്ന ചിത്രത്തില്‍ ഷാരൂഖ് ഖാന് അവതരിപ്പിച്ച കഥാപാത്രമായ രാജ് മല്‍ഹോത്രയെപ്പോലെ ജനങ്ങള്‍ക്ക് മോഹന വാഗ്ദാനങ്ങള്‍ നല്കുന്ന മോദി അടുത്തെത്തുമ്പോള്‍ ഷോലെ എന്ന ചിത്രത്തിലെ വില്ലന്‍ കഥാപാത്രമായ ഗബ്ബര്‍ സിങിനെപ്പോലെ പെരുമാറുകയാണെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു.
രാജ്യത്തെ ജനങ്ങള്‍ക്ക് മോദി നല്‍കുന്നത് കേവലം വാഗ്ദാനങ്ങള്‍ മാത്രമാണ്. നല്ല ദിനങ്ങള്‍ വരുമെന്നാണ് അദ്ദേഹം പറയുന്നത്.
എന്നാലിത് കേവലം വാചകമടി മാത്രമാണെന്ന് തിരിച്ചറിയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."