HOME
DETAILS

ചിരിക്കാന്‍ ആരുടെയും സമ്മതം ആവശ്യമില്ലെന്ന് രേണുക ചൗധരി

  
backup
February 12 2018 | 03:02 AM

%e0%b4%9a%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%b8%e0%b4%ae%e0%b5%8d

പനാജി: പാര്‍ലമെന്റില്‍ ചിരിച്ചതിനാല്‍ രാമായണത്തിലെ ശൂര്‍പ്പണഖയോട് പ്രധാനമന്ത്രി ഉപമിച്ചതിനതിന്ന് മറുപടിയുമായി കോണ്‍ഗ്രസ് എം.പി രേണുക ചൗധരി രംഗത്ത്. ചിരിക്കാരും ജി.എസ്.ടി ഏര്‍പ്പെടുത്തിയിട്ടില്ല, ചിരിക്കാന്‍ ആരുടെയും സമ്മതം ആവശ്യമില്ലെന്നും രോണുക ചൗധരി പറഞ്ഞു.
പ്രധാനമന്ത്രിയുടെ രാജ്യസഭാ പ്രസംഗത്തിനിടെയാണ് അവര്‍ ചിരിച്ചത്. ഗോവയിലെ പനാജിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയാരുന്നു അവര്‍. മോദിയുടെ പരാമര്‍ശം സ്ത്രീകളോടുള്ള അദ്ദേഹത്തിന്റെ മാനസികാവസ്ഥയാണ് സൂചിപ്പിക്കുന്നതെന്ന് രേണുക ചൗധരി നേരത്തെ പറഞ്ഞിരുന്നു.
മോദിയുടെ തനിക്കെതിരേയുള്ള പരാമര്‍ശത്തെ തുടര്‍ന്ന് രാജ്യ വ്യാപകമായി സ്ത്രീകളുടെ പിന്തുണ ലഭിച്ചെന്ന് രേണകു ചൗധരി പറഞ്ഞു. ശുര്‍പ്പണഖയെപ്പോലെ ചിരിക്കുക, രേണുക ചൗധരിയെപ്പോലെ ചിരിക്കുക തുടങ്ങിയ ഹാഷ് ടാഗുകളുണ്ടായിരുന്നു. താന്‍ അഞ്ചു തവണ പാര്‍ലമെന്റ് അംഗമായിരുന്നു. എന്നാല്‍ പ്രധാനമന്ത്രി തന്റെ സ്വാഭാവത്തെ മോശമായാണ് വിലയിരുത്തിയത്. എന്നാല്‍ സ്ത്രീകള്‍ മാറിയെന്നും എങ്ങനെ സംസാരിക്കണമെന്ന് അവര്‍ക്ക് അറിയാം. ഇത് സൂചിപ്പിക്കുന്ന സ്ത്രീകളോടുള്ള പ്രധാനമന്ത്രിയുടെ മനോഭാവമാണെന്ന് ചൗധരി പറഞ്ഞു.
പൊതു ജീവതത്തിന്നിടയില്‍ ജനങ്ങളുടെ പിന്തുണയാണ് തനിക്കുണ്ടായിരുന്നത്. എങ്ങനെ എപ്പോള്‍ ചരിക്കാമെന്ന് യാതൊരു നിയമവുമില്ല. നിങ്ങള്‍ ചിരിക്കുന്നു. ചിരിക്ക് ജി.എസ്.ടി ഇല്ല. അഞ്ചു സമയം എം.പിയായിട്ടും ചിരിക്കാനായിട്ട് ആരുടെയും അനുവാദം വാങ്ങിയിട്ടില്ല. സമ്പ്രദായികതയും മിത്തുകളുമാണ് താന്‍ തകര്‍ത്തിരിക്കുന്നത്.
തന്റെ ചിരിയിലൂടെ അധികാരികളെയാണ് വെല്ലുവിളിച്ചിരിക്കുന്നത്. പാര്‍ലമെന്റ് നിയമനിര്‍മാണം നടത്തുന്നു.
എന്നാല്‍ സമത്വത്തോടെ സ്ത്രീകളോട് എങ്ങനെ പൊരുമാറണമെന്ന് പാര്‍ലമെന്റ് അംഗങ്ങളെ നാം പഠിപ്പിച്ചുകൊടുക്കണം. സമൂഹത്തിലുള്ളതിന്റെ പ്രതിഫലനമാണ് പാര്‍ലമെന്റിലുള്ളതെന്ന് ചൗധരി കൂട്ടിച്ചേര്‍ത്തു.
രാജ്യ സഭയില്‍ പ്രധാനമന്ത്രിയുടെ ആധാര്‍ പരാമര്‍ശത്തിനിടെയായിരുന്നു ചൗധരി ചിരിച്ചത്. ഇതിനെതിരേയായിരുന്നു മോദിയുടെ ശൂര്‍പ്പണഖ പരാമര്‍ശം. രാജ്യസഭാ ചെയര്‍മാനായ ഉപരാഷ്ട്രപതിയോട് ചൗധരിക്കെതിരേ നടപടിയെടുക്കണമെന്നും മോദി ആവശ്യപ്പെട്ടിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നെതന്യാഹു ഞങ്ങളെ അവഗണിച്ചു' ബന്ദിയുടെ പുതിയ വീഡിയോ പുറത്തു വിട്ട് ഹമാസ്

International
  •  13 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്ത സര്‍ക്കാര്‍ ജീവനക്കാരുടെ പേര് പുറത്ത് വിടണം; പ്രതിപക്ഷ നേതാവ്

Kerala
  •  13 days ago
No Image

ശംസി ഷാഹി മസ്ജിദ് നിര്‍മിച്ചതും ക്ഷേത്രം പൊളിച്ചെന്ന്; രാജ്യത്തെ ഏറ്റവും പഴക്കമുള്ള മറ്റൊരു പള്ളിയില്‍ കൂടി സംഘ് പരിവാര്‍ അവകാശ വാദം

National
  •  13 days ago
No Image

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് 

Kerala
  •  13 days ago
No Image

തെലങ്കാനയില്‍ ഏറ്റുമുട്ടല്‍; ഏഴ് മാവോയിസ്റ്റുകളെ വധിച്ചു

National
  •  13 days ago
No Image

ജി. സുധാകരനെ വീട്ടിലെത്തി കണ്ട് കെ.സി വേണുഗോപാല്‍; ആരോഗ്യ വിവരം തിരക്കാന്‍ വന്നതെന്ന് ജി

Kerala
  •  13 days ago
No Image

സംസ്ഥാനത്ത് പച്ചക്കറിക്ക് പൊള്ളുന്ന വില; മുരുങ്ങയ്ക്ക കിലോ 500 രൂപയും വെളുത്തുള്ളിക്ക് 380 രൂപയും

Kerala
  •  13 days ago
No Image

ഉത്തരാഖണ്ഡില്‍ മുസ്‌ലിം പള്ളി പൊളിക്കാന്‍ മഹാപഞ്ചായത്ത്; ജില്ലാ ഭരണകൂടത്തിന്റെ അനുമതി, അനുവദിച്ചത് വര്‍ഗീയ പ്രസ്താവന നടത്തരുതെന്ന വ്യവസ്ഥയോടെയെന്ന് 

National
  •  13 days ago
No Image

2034 ലോകകപ്പ്: സഊദിയില്‍ തന്നെ; പ്രഖ്യാപനം 11ന്, പടിഞ്ഞാറന്‍ മാധ്യമങ്ങളുടെ മനുഷ്യാവകാശ ആരോപണം ഫിഫ പരിഗണിച്ചില്ല; സഊദി നേടിയത് റെക്കോഡ് റേറ്റിങ്

Saudi-arabia
  •  13 days ago
No Image

ഡോളറിനെ തഴയാന്‍ നോക്കണ്ട, തഴഞ്ഞാല്‍ 'മുട്ടന്‍ പണി' തരുമെന്ന് ഇന്ത്യയുള്‍പെടെ രാജ്യങ്ങള്‍ക്ക് ട്രംപിന്റെ മുന്നറിയിപ്പ്

International
  •  13 days ago