കുറ്റവാളികളെ തെരഞ്ഞെടുപ്പില്‍ നിന്ന് വിലക്കണം: തെരഞ്ഞെടുപ്പ് കമ്മിഷന്‍
ന്യൂഡല്‍ഹി: അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ ജയില്‍ ശിക്ഷ കിട്ടാവുന്ന കേസില്‍ ഉള്‍പ്പെട്ടവരെ തെരഞ്ഞെടുപ്പില്‍ നിന്ന് വിലക്കുന്ന നിയമനിര്‍മാണം നടത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍.
സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യാവാങ്മൂലത്തിലാണ് കമ്മിഷന്‍ നിലപാട് വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പിന് കുറഞ്ഞത് ആറു മാസം മുന്‍പെങ്കിലും കേസ് സ്ഥാനാര്‍ഥിക്കെതിരേ ചുമത്തിയിറ്റുണ്ടാവണമെന്ന് കമ്മിഷന്‍ പറഞ്ഞു.
രാഷ്ട്രീയത്തില്‍ നിന്ന് കുറ്റവാളികളെ ഒഴിവാക്കാന്‍ എല്ലാവിധ ശ്രമങ്ങളും നടത്തുന്നുണ്ട്. ഇത് സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ കേന്ദ്രത്തിന് നല്‍കുന്നുണ്ട്. ഇത് നടപ്പിലാക്കാന്‍ നിയമനിര്‍മാണം ആവശ്യമാണെന്ന് അതിന് തങ്ങള്‍ക്ക് സാധ്യമല്ലെന്നും സുപ്രിംകോടതിയില്‍ കമ്മിഷന്‍ വ്യക്തമാക്കി.
വിഷയത്തില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉള്‍പ്പെട്ട അഞ്ചംഗ ബെഞ്ച് ഇന്ന് വാദം കേള്‍ക്കും. രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള അധികാരം തങ്ങള്‍ക്ക് ലഭിക്കണമെന്ന് സത്യവാങ്മൂലത്തിലുണ്ട്.
കുറ്റവാളികളെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് ഒഴിവാക്കിയാല്‍ മാത്രമേ നിയമ നിര്‍മാണ സഭയുടെ പരിശുദ്ധതയും കുറ്റകൃത്യങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതും സാധ്യമാവുകയുള്ളൂവെന്ന് കമ്മിഷന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."