ട്രംപിന്റെ വിദേശകാര്യ ഉപദേഷ്ടാവാകാന്‍ റോബര്‍ട്ട് ഹാവാര്‍ഡ് വിസമ്മതിച്ചു
വാഷിങ്ടണ്‍: വിദേശകാര്യ ഉപദേഷ്ടാവായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നാമനിര്‍ദേശം ചെയ്ത റോബര്‍ട്ട് ഹാവാര്‍ഡ് പദവി ഏറ്റെടുക്കാന്‍ വിസമ്മതിച്ചു. റിട്ട. വൈസ് അഡ്മിറല്‍ കൂടിയായ ഹാവാര്‍ഡ് കുടുംബകാര്യം പറഞ്ഞാണു പദവിയില്‍നിന്ന് ഒഴിഞ്ഞത്.
നേരത്തെ വിദേശകാര്യ ഉപദേഷ്ടാവായിരുന്ന മൈക്കല്‍ ഫഌന്‍ റഷ്യയുമായുള്ള ബന്ധത്തെ തുടര്‍ന്നു രാജിവച്ച ഒഴിവിലേക്കാണു ഹാവാര്‍ഡിനെ ട്രംപ് നിര്‍ദേശിച്ചത്. കുടുംബപരവും സാമ്പത്തികവുമായ കാരണങ്ങള്‍ പറഞ്ഞാണ് അദ്ദേഹം പദവി സ്വീകരിക്കാന്‍ വിസമ്മതിച്ചതെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ പറഞ്ഞു.
എന്നാല്‍, അധികാരസ്ഥാനങ്ങളില്‍ സ്വന്തക്കാരെ നിയമിക്കാനുള്ള ട്രംപിന്റെ നീക്കത്തില്‍ പ്രതിഷേധിച്ചാണ് റോബര്‍ട്ട് ഹാവാര്‍ഡ് പദവി സ്വീകരിക്കാന്‍ വിസമ്മതിച്ചതെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
60 കാരനായ ഹാവാര്‍ഡ് നിലവില്‍ അബൂദാബിയില്‍ അമേരിക്കന്‍ പ്രതിരോധ കോണ്‍ട്രാക്ട് കമ്പനിയായ ലോക്കീഡ് മാര്‍ട്ടിന്റെ എക്സിക്യൂട്ടിവ് ആയി പ്രവര്‍ത്തിക്കുകയാണ്.
റഷ്യയെ ഉപരോധിക്കാനുള്ള ട്രംപിന്റെ നീക്കം റഷ്യക്കു ചോര്‍ത്തിക്കൊടുത്തെന്ന ആരോപണത്തെ തുടര്‍ന്നാണ് മൈക്കല്‍ ഫഌന്‍ വിദേശകാര്യ ഉപദേഷ്ടാവിന്റെ പദവി രാജിവച്ചത്. ട്രംപ് ആവശ്യപ്പെട്ടതു പ്രകാരമായിരുന്നു രാജി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."