HOME
DETAILS

പാലോട് ചെങ്കോട്ട റോഡില്‍ വാമനപുരം നദിയിലെ പാര്‍ശ്വഭിത്തി നിര്‍മാണം അശാസ്ത്രീയമെന്ന് ആക്ഷേപം

  
backup
May 31 2016 | 04:05 AM

%e0%b4%aa%e0%b4%be%e0%b4%b2%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%9a%e0%b5%86%e0%b4%99%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%b1%e0%b5%8b%e0%b4%a1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

പാലോട്: തിരുവനന്തപുരം ചെങ്കോട്ട റോഡില്‍ വാമനാപുരം നദിയുടെ പാര്‍ശ്വഭിത്തിയുടെ നിര്‍മാണം അശാസ്ത്രീയമായ രീതിയിലെന്ന് ആക്ഷേപം. പാലോട് ജങ്ഷനു സമീപമാണ് 4.90 കോടി രൂപ ചെലവഴിച്ച് വാമനപുരം നദിയുടെ പാര്‍ശ്വഭിത്തി നിര്‍മിക്കുന്നത്.
വാമനപുരം നദിക്കും റോഡിനുമിടയിലായുള്ള കരഭാഗം ഇടിഞ്ഞു താഴുകയും റോഡിന് ഭീഷണിയാകുകയും ചെയ്തതോടെയാണ് പാര്‍ശ്വഭിത്തി നിര്‍മാണത്തെക്കുറിച്ച് അധികൃതര്‍ ആലോചന തുടങ്ങിയത്. റോഡിനോടു ചേര്‍ന്നുള്ള ഭാഗത്ത് നിന്നിരുന്ന മരങ്ങള്‍ മുറിച്ചുമാറ്റി പാര്‍ശ്വഭിത്തി കെട്ടുന്നതു സംബന്ധിച്ച് വനംവകുപ്പ് എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇതിന്റെ ആലോചന തന്നെ തുടക്കത്തില്‍ നിലച്ചിരുന്നു. പിന്നീട് രാഷ്ട്രീയ ഇടപെടലുകളെ തുടര്‍ന്നാണ് വനംകുപ്പിന്റെ എതിര്‍പ്പ് മറികടന്ന് നിര്‍മാണം ആരംഭിക്കുന്നതിനുള്ള നീക്കങ്ങള്‍ നടന്നത്. പിന്നീട് കെ.എസ്.ടി.പിയും പി.ഡബ്ല്യു.ഡിയും തമ്മില്‍ തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്നും പാര്‍ശ്വഭിത്തി നിര്‍മാണം നീണ്ടുപോയി. അവസാനം പി.ഡബ്ല്യു.ഡി. തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍മാണത്തിനുള്ള നടപടികള്‍ ആരംഭിച്ചു. എം.എല്‍.എ. ഫണ്ടില്‍നിന്നുള്ള തുക വിനിയോഗിച്ച് നിര്‍മാണം ആരംഭിക്കാന്‍ തീരുമാനമായെങ്കിലും തുക കുറഞ്ഞുപോയെന്ന കാരണം പറഞ്ഞ കരാറുകാരാരും പണി ഏറ്റെടുക്കാതെയായി.  
പിന്നീടാണ് തുക വര്‍ധിപ്പിച്ച് 4.90 കോടി രൂപയിലേക്ക് എത്തിച്ചത്. ഭരണാനുമതി ലഭിക്കുകയും ജോലികള്‍ ആരംഭിക്കുകയും ചെയ്തു. മഴക്കാലത്തിനു മുമ്പ് പണികള്‍ പൂര്‍ത്തിയാക്കണമെന്നതിന്റെ അടിസ്ഥാനത്തില്‍ വളരെ വേഗത്തിലാണ് കരാറുകാരന്‍ ജോലികള്‍ ചെയ്യിക്കുന്നത്. ഇതിനിടെയാണ് നിര്‍മാണത്തില്‍ അപകാതയുണ്ടെന്ന ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.
പാര്‍ശ്വഭിത്തി നിര്‍മാണത്തിനായി കുഴിച്ച സ്ഥലത്ത് വന്‍ പാറയായിരുന്നു. ഈ പാറക്കൂട്ടത്തിനു മുകളില്‍ കമ്പി അടിച്ചു താഴ്ത്തി കോണ്‍ക്രീറ്റു ചെയ്താണ് പാര്‍ശ്വഭിത്തിയുടെ നിര്‍മാണം പുരോഗമിക്കുന്നത്. പാറക്കു മുകളിലെ ദുര്‍ബലമായ ഭാഗം പൊട്ടിച്ചു കളയാതെ കോണ്‍ക്രീറ്റു ചെയ്തിരിക്കുന്നത് ഈ നിര്‍മാണത്തെ ഭാവിയില്‍ ദുര്‍ബലപ്പെടുത്തുമെന്നു പറയുന്നു. മാത്രമല്ല 15 അടിയിലധികം ഉയരത്തിലും  30 അടിയോളം വീതിയിലും പാര്‍ശ്വഭിത്തി നിര്‍മിക്കുന്നതെന്തിനെന്ന ചോദ്യവും ഉയരുന്നു. ഇത്തരത്തില്‍ വമ്പന്‍ നിര്‍മാണത്തിനാണ് വന്‍തുക വകയിരുത്താനായി കരാറുകാര്‍ ശ്രമിച്ചതെന്നാണ് പറയുന്നത്.
മാത്രമല്ല കോണ്‍ക്രീറ്റ് പണികള്‍ കരാറുകാരന് തോന്നുവിധത്തിലാണ് നടത്തുന്നതെന്നും ആക്ഷേപമുണ്ട്. കോണ്‍ക്രീറ്റിനുള്ള ചേരുവകള്‍ വേണ്ട അളവിലാണോ ചേര്‍ക്കുന്നത് എന്നു പരിശോധിക്കാന്‍ പോലും പി.ഡബ്ല്യു.ഡിയിലെ ഒരു ഉദ്യോഗസ്ഥനും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്തെത്തുന്നില്ല. അശാസ്ത്രീയമായ നിര്‍മാണം വീണ്ടും റോഡിനും വാമനാപുരം നദിക്കും ഭീഷണിയായേക്കുമെന്ന് നാട്ടുകാരില്‍ ആശങ്കയുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  13 minutes ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  an hour ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  2 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  2 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  3 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  3 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  5 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  5 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  5 hours ago