HOME
DETAILS
MAL
സഊദിയില്‍ നാലില്‍ കുറവ് ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് ലെവിയില്‍ ഇളവ്
backup
February 12 2018 | 03:02 AM
ജിദ്ദ: വിദേശ തൊഴിലാളികള്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയ ലെവി നാലില്‍ കുറവ് ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്കു ബാധകമല്ലെന്നു തൊഴില്‍ മന്ത്രാലയം. മുന്‍വര്‍ഷങ്ങളില്‍ വര്‍ക്ക്പെര്‍മിറ്റുകള്‍ പുതുക്കാതെ ലെവി കുടിശ്ശികയാക്കിയ സ്ഥാപനങ്ങള്‍ പുതിയ നിരക്കില്‍ ലേവി അടയ്ക്കേണ്ടിവരുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ ലെവി ചെറുകിട ഇടത്തരം സ്ഥാപനങ്ങളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുമെന്നും സ്ഥാപനം അടച്ചുപൂട്ടുന്നതിനും ഇടയാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഈ സാഹചര്യത്തിലാണു നാലും അതില്‍ കുറവും ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് ലെവി നേരത്തെ മുതല്‍ തന്നെ ബാധകമല്ലെന്നു മന്ത്രാലയം വെളിപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."