HOME
DETAILS
MAL
സഊദിയില്‍ നേരിയ ഭൂചലനം
backup
February 12 2018 | 03:02 AM
ജിദ്ദ: ദക്ഷിണ സഊദിയിലെ അസീര്‍ പ്രവിശ്യയില്‍ ഉള്‍പ്പെടുന്ന നമ്മാസ് പ്രദേശത്തു ശനിയാഴ്ച കാലത്ത് രണ്ടു തവണ ഭൂചലനം ഉണ്ടായതായി സഊദി ജിയോളജിക്കല്‍ സര്‍വേ അധികൃതര്‍ അറിയിച്ചു. പ്രാദേശിക സമയം രാവിലെ 6.59നും 7.48നുമാണ് തുടര്‍ച്ചയായ രണ്ടു ഭൂചലനങ്ങള്‍ അനുഭവപ്പെട്ടത്.
റിക്ടര്‍ സ്കെയിലില്‍ യഥാക്രമം രണ്ടും 1.8ഉം തീവ്രത രേഖപ്പെടുത്തി. ചെറിയ ചലനം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. ഭൂചലനം ഉണ്ടായത് ഭൂനിരപ്പില്‍നിന്ന് ഏറെ ആഴത്തിലല്ലാത്ത പ്രദേശത്താണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."