സുദാന്‍ ഇന്റലിജന്‍സ്- സുരക്ഷാ മേധാവിയെ മാറ്റി
ഖാര്‍ത്തൂം: സുദാനിലെ ശക്തനായ ഇന്റലിജന്‍സ്-സുരക്ഷാ വിഭാഗം മേധാവിയെ സ്ഥാനത്തുനിന്ന് നീക്കി. പ്രസിഡന്റ് ഉമര്‍ ബശീര്‍ ആണ് നടപടിയെടുത്തത്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിനെതിരേ രാജ്യവ്യാപകമായി പ്രതിപക്ഷത്തിന്റെ നേതൃത്വത്തില്‍ ശക്തമാകുന്ന പ്രക്ഷോഭത്തിനിടെയാണു പുതിയ നടപടി.
മുഹമ്മദ് അട്ടയെയാണു നാഷനല്‍ ഇന്റലിജന്‍സ് ആന്‍ഡ് സെക്യുരിറ്റി സര്‍വിസ്(എന്‍.ഐ.എസ്.എസ്) മേധാവിയുടെ സ്ഥാനത്തുനിന്നു നീക്കിയത്. പകരം മുന്‍ എന്‍.ഐ.എസ്.എസ് മേധാവിയായിരുന്ന സലാഹ് അബ്ദുല്ല മുഹമ്മദ് സാലിഹിനെ നിയമിച്ചു. പുതിയ നടപടിയുടെ കാരണം ഇതുവരെ വ്യക്തമല്ല. 2009ല്‍ സലാഹിനെ മാറ്റിയാണ് മുഹമ്മദ് അട്ട സ്ഥാനത്തേക്കു നിയമിതനാകുന്നത്.
പ്രതിപക്ഷത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം ആരംഭിച്ച പ്രക്ഷോഭത്തിനെതിരേ എന്‍.ഐ.എസ്.എസ് ശക്തമായ നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്. പ്രക്ഷോഭം നയിച്ച പ്രതിപക്ഷത്തെ മുതിര്‍ന്ന നേതാക്കളെയെല്ലാം അറസ്റ്റ് ചെയ്യുകയുമുണ്ടായിത. ഇതിനിടെ മേധാവിയെ മാറ്റിയത് ദുരൂഹത ഉണര്‍ത്തുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."