HOME
DETAILS
MAL
തുര്‍ക്കിയില്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ മൂന്നു വയസുകാരന് കൊല്ലപ്പെട്ടു
backup
February 18 2017 | 01:02 AM
അങ്കാറ: തുര്‍ക്കിയില്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ മൂന്നു വയസുകാരന് കൊല്ലപ്പെട്ടു. 15ലധികം പേര്‍ക്കു പരുക്കുണ്ട്. ജഡ്ജിമാരും പ്രോസിക്യൂട്ടര്‍മാരും താമസിക്കുന്ന സാന്ല്യുര്ഫയിലെ ഗ്രീന്‍ ഏരിയയിലെ ഹൗസിങ് കോംപ്ലക്സില്‍ വച്ചാണ് സ്ഫോടനമുണ്ടായത്.
ഹൗസിങ് കോംപ്ലക്സിനു സമീപം 20ഉകാരന് പാര്‍ക്ക് ചെയ്ത കാറാണ് പൊട്ടിത്തെറിച്ചത്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന് സംഭവത്തില്‍ അപലപിച്ചു. പരുക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. തീവ്രവാദത്തിനെതിരേയുള്ള തുര്‍ക്കിയുടെ പോരാട്ടം തുടരുമെന്ന് നീതിന്യായ വകുപ്പ് മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."