പ്രധാനമന്ത്രിയുടെ പശ്ചിമേഷ്യന്‍ പര്യടനം ഇന്ന് സമാപിക്കും
മസ്‌കത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചരിത്രപരമായ പശ്ചിമേഷ്യന്‍ സന്ദര്‍ശനം ഇന്ന് സമാപിക്കും. ഫലസ്തീന്‍, യു.എ.ഇ, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ നടത്തിയ സന്ദര്‍ശനത്തിനൊടുവിലാണ് ഇന്ന് മോദി നാട്ടിലേക്കു തിരിക്കുക.
ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ അവസാനഘട്ടമായി ഇന്നലെ മോദി ഒമാന്‍ തലസ്ഥാനമായ മസ്‌കത്തിലെത്തി. ഒമാന്‍ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സൈദുമായി കൂടിക്കാഴ്ച നടത്തി. രാത്രി ഏഴിന് തലസ്ഥാനത്തെ സുല്‍ത്താന്‍ ഖാബൂസ് സ്‌പോര്‍ട്‌സ് കോംപക്‌സില്‍ 25,000ത്തോളം വരുന്ന ഇന്ത്യക്കാരെ അഭിസംബോധന ചെയ്തു. ഒമാനില്‍ ഏറ്റവും കൂടുതല്‍ വിദേശികളെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി എന്ന ബഹുമതിയും ഇതോടെ മോദി സ്വന്തമാക്കി. മസ്‌കത്ത് റോയല്‍ വിമാനത്താവളത്തില്‍ ഒമാന്‍ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിന്‍ മഹ്മൂദിന്റെ നേതൃത്വത്തില്‍ മോദിക്കു സ്വീകരണം നല്‍കി.
ശനിയാഴ്ച ഫലസ്തീനിലും യു.എ.ഇയിലും മോദി സന്ദര്‍ശനം നടത്തിയിരുന്നു. ഫലസ്തീനില്‍ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തുന്ന ആദ്യ സന്ദര്‍ശനമായിരുന്നു ഇത്. സ്വതന്ത്ര്യ രാഷ്ട്രത്തിനായുള്ള ഫലസ്തീന്റെ ശ്രമങ്ങള്‍ മോദി എല്ലാ പിന്തുണയും ഉറപ്പുനല്‍കിയിട്ടുണ്ട്. അതേസമയം, പുതിയ വിവാദമായ ജറൂസലം വിഷയത്തെ കുറിച്ച് പ്രസംഗത്തിലോ ചര്‍ച്ചയിലോ മോദി പരാമര്‍ശിച്ചതേയില്ല.
ദുബൈയിലെ ഓപര ഹൗസില്‍ തിരഞ്ഞെടുക്കപ്പെട്ട ആയിരത്തോളം ഇന്ത്യക്കാരെ മോദി അഭിസംബോധന ചെയ്തു. നോട്ടു നിരോധനത്തെയും ജി.എസ്.ടിയെയും പുകഴ്ത്തിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.
നാലു വര്‍ഷത്തിനിടെ ജനങ്ങള്‍ക്കു തന്നില്‍ പ്രതീക്ഷയും വിശ്വാസവും വര്‍ധിച്ചിരിക്കുകയാണെന്ന് അവകാശപ്പെട്ട മോദി, രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ പോലും നോട്ടുനിരോധനം ശരിയായ നടപടിയാണെന്ന് ഇപ്പോള്‍ വിശ്വസിക്കുന്നുവെന്നും വ്യക്തമാക്കി. എണ്ണ പര്യവേക്ഷണ രംഗത്ത് അബൂദബിയില്‍ ഒപ്പിട്ട കരാര്‍ വന്‍മുന്നേറ്റമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സാധാരണക്കാരായ പ്രവാസികള്‍ക്ക് എന്തെങ്കിലും പദ്ധതികളോ പ്രഖ്യാപനങ്ങളോ മോദി നടത്തിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."