ഇ.അഹമ്മദിനോടുള്ള ക്രൂരത; ബഹ്‌റൈന്‍ കെ.എം.സിസിയുടെ പ്രതിഷേധ സംഗമം
മനാമ:മുന്‍ കേന്ദ്രമന്ത്രിയും ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റുമായിരുന്ന ഇ അഹമദിന്റെ മരണത്തിലും ക്രൂരത കാണിച്ച കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് നിലപാടുകള്‍ക്കെതിരേ ബഹ്‌റൈന്‍ കെ എം സി സി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
'മരണക്കിടക്കയിലും ഫാസിസം' എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തില്‍ ബഹ്‌റൈനിലെ വിവിധ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരും പണ്ഢിതരും പങ്കെടുത്തു. സംസ്ഥാന പ്രസിഡന്റ് എസ് വി ജലീല്‍ ഉദ്ഘാടനം ചെയ്തു.
രണ്ടര പതിറ്റാണ്ടു കാലത്തോളം ഇന്ത്യന്‍ പാര്‍ലമെന്റില്‍ അംഗമായിരുന്ന ഇ അഹമ്മദ് പാര്‍ലമെന്റില്‍ കുഴഞ്ഞുവീണിട്ടും മനുഷ്യത്വ പൂര്‍ണമായ പരിഗണന നല്‍കാന്‍ തയാറാവാതിരുന്നതു കേന്ദ്ര സര്‍ക്കാറിന്റെ ഫാസിസ്റ്റ് പ്രവണതയുടേയും ന്യൂനപക്ഷ വിരുദ്ധ നിലപാടുകളുടേയും പ്രത്യക്ഷ ഉദാഹരണമാണെന്ന് സംഗമം അഭിപ്രായപ്പെട്ടു.
തങ്ങള്‍ ഫാസിസ്റ്റാണെന്നതു മറച്ചു പിടിച്ചുകൊണ്ടാണ് ഇന്ത്യയില്‍ ഫാസിസം പ്രവര്‍ത്തിക്കുന്നത്. രഹസ്യമായി ഓരോ വഴിയിലൂടെയും ഫാസിസും ഇന്ത്യന്‍ അവസ്ഥകളെ കീഴടക്കിക്കൊണ്ടിരിക്കുകയാണെന്നും സംഗമത്തില്‍ അഭിപ്രായമുയര്‍ന്നു.
സല്‍മാനുല്‍ ഫാരിസ്, സി കെ അബ്ദുറഹിമാന്‍, കുട്ടൂസ മുണ്ടേരി, അസൈനാര്‍ കളത്തിങ്ങല്‍,പി.വി സിദ്ധിഖ്,കെ.പി മുസ്തഫ,മൊയ്തീന്‍കുട്ടി കൊണ്ടോട്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."