എസ്.കെ.എസ്.എസ്.എഫ് രക്തദാന ക്യാംപ്
കളമശ്ശേരി: നാളെ എസ്.കെ.എസ്.എസ്.എഫ് സ്ഥാപകദിനത്തോടനുബന്ധിച്ച് കളമശ്ശേരി മേഖലയില്‍ വിപുലമായ പരിപാടികള്‍ നടക്കും. രാവിലെ എട്ടിന് ശാഖകളില്‍ പതാക ഉയര്‍ത്തുകയും പ്രവര്‍ത്തക സമംഗം നടക്കുകയും ചെയ്യും. 8.45ന് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കങ്ങരപ്പടിയില്‍ മേഖല സഹചാരി സെന്ററിന് സമീപം നടക്കുന്ന സംഗമത്തില്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ജില്ലാ പ്രസിഡന്റ് എം.എം അബൂബക്കര്‍ ഫൈസി പതാക ഉയര്‍ത്തും.
എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഫൈസല്‍ കങ്ങരപ്പടി സ്ഥാപകദിന സന്ദേശം നല്‍കും. ഒമ്പതിന് മേഖലാ സഹചാരി സെന്ററും ആലുവ ബ്ലഡ് ബാങ്കും സംയുക്തമായി സംഘടിപ്പിക്കുന്ന രക്തദാന ക്യാംപ് സെന്ററില്‍ നടക്കും. ക്യാംപ് കളമശ്ശേരി സി.ഐ എസ് ജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മേഖലാ പ്രസിഡന്റ് പി.എച്ച് അജാസ് അധ്യക്ഷത വഹിക്കും. പ്രമുഖ നേതാക്കള്‍ സംബന്ധിക്കും. ബ്ലഡ് നല്‍കാന്‍ താല്‍പര്യമുള്ളവര്‍ സഹചാരി സെന്ററില്‍ നേരിട്ടോ 0484 2410034 നമ്പറിലോ വിളിച്ച് ഇന്ന് വൈകിട്ട് ഏഴിന് മുന്‍പായി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് മേഖലാ ജനറല്‍ സെക്രട്ടറി നൗഫല്‍ തീനാടന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."