കെ.എം മാണിയെ മുന്നണിയിലെടുക്കല് ഇടതുമുന്നണി നയമല്ല: ബിനോയ് വിശ്വം
കാസര്‍കോട്: കെ.എം മാണിയെ ഇടതുമുന്നണിയിലെടുക്കല് ഇടതുമുന്നണി നയമല്ലെന്ന് സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം. കാസര്‍കോട് തലക്ലായിയില്‍ സി.പി.ഐ കാസര്‍കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടതു മുന്നണി വികസിപ്പിക്കണമെന്ന് വളരെ മുന്‍പെ ആവശ്യപ്പെടുന്ന പാര്‍ട്ടിയാണ് സി.പി.ഐ. അതുകൊണ്ട് തന്നെ ജനതാദള്‍ (യു) മടങ്ങി വരുന്നതിനെ സി.പി.ഐ സ്വാഗതം ചെയ്യുന്നു. എന്നാല്‍ അതുപോലെയാണോ കെ.എം മാണി ഇടതുമുന്നണിയിലേക്ക് വരുന്നത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഏറ്റവും കൂടുതല്‍ അഴിമതിക്കാരനെന്ന് ഇടതുമുന്നണി ആരോപിച്ചയാളാണ് മാണി. അദ്ദേഹത്തിന്റെ വീട്ടില്‍ നോട്ടെണ്ണല്‍ യന്ത്രം ഉണ്ടെന്ന് പോലും നാം ആരോപിച്ചതാണ്. സംസ്ഥാനം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനാണ് മാണിയെന്ന് നാം തന്നെയല്ലേ ആരോപിച്ചത്. ബാര്‍ കോഴ കേസില്‍, കോഴി കോഴക്കാര്യത്തില്‍. ഇങ്ങനെ എന്തെല്ലാം ആരോപണങ്ങള്‍ അദ്ദേഹത്തിനെതിരേയുണ്ട്. അങ്ങനെയൊരാള്‍ പെട്ടന്നെങ്ങനെയാണ് മാലാഖയായതെന്നും ബിനോയ് വിശ്വം ചോദിച്ചു.
കെ.എം മാണിക്കെതിരായ അഴിമതി കേസുകള്‍ തേച്ചുമാച്ചു കളയാന്‍ ശ്രമം നടക്കുന്നുവെന്ന് അദ്ദേഹത്തിനെതിരായ കേസുകളിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പറഞ്ഞതിനെ ഗൗരവത്തോടെ കാണണം. മാണിയെ മുന്നണിയിലെടുത്താല്‍ നേരത്തെ നാം ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരവും നാം തന്നെ കണ്ടെത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇടതുമുന്നണി നമ്മുടെ സ്വന്തം ചോരയില്‍ പിറന്ന കുഞ്ഞാണ്. അതുകൊണ്ട് തെളിമയോടെ അതിനെ വളര്‍ത്തേണ്ടതും സംരക്ഷിക്കേണ്ടതും സി.പി.ഐയുടെ ഉത്തരവാദിത്തമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."