പളനിസാമി വിശ്വാസവോട്ടു നേടി -Live
ചെന്നൈ: നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി നിയമസഭയില്‍ വിശ്വാസവോട്ടുനേടി. 122 പേര്‍ പളനിസാമിയെ അനുകൂലിച്ചു വോട്ടുചെയ്തപ്പോള്‍ 11 പേര്‍ എതിര്‍ത്തു. പനീര്‍ശെല്‍വം വിഭാഗമാണ് എതിര്‍ത്ത് വോട്ടു ചെയ്തത്. നേരത്തെ ഡിഎംകെ അംഗങ്ങളെ സഭയില്‍നിന്ന് പുറത്താക്കിയിരുന്നു.
[video width="480" height="320" mp4="http://suprabhaatham.com/wp-content/uploads/2017/02/TamilNadu_45498_512389_392363_320.mp4"][/video]
പ്രതിപക്ഷാംഗങ്ങളെയെല്ലാം പുറത്താക്കിയ ശേഷമാണ് പളനിസാമി വിശ്വാസവോട്ട് തേടിയത്. ബഹളം മൂലം രണ്ടുതവണ നിര്‍ത്തിവച്ച സഭയില്‍ പ്രതിപക്ഷ എംഎല്‍എമാരെ സ്പീക്കറുടെ നിര്‍ദ്ദേശപ്രകാരം സുരക്ഷാ ജീവനക്കാര്‍ ബലംപ്രയോഗിച്ചു നീക്കുകയായിരുന്നു. ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിനെ തൂക്കിയെടുത്താണ് സഭയില്‍നിന്നു പുറത്താക്കിയത്. കീറിയ ഷര്‍ട്ടുമായി സഭയ്ക്കു പുറത്തിറങ്ങിയ സ്റ്റാലിന്‍ രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്കു പരാതി നല്‍കി.
പ്രതിപക്ഷാംഗങ്ങളെ പുറത്താക്കിയ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് പനീര്‍ശെല്‍വം ആരോപിച്ചു.
ബഹളത്തെ തുടര്‍ന്ന് രണ്ടുതവണ സഭ നിര്‍ത്തിവച്ചിരുന്നു. 11 മണിക്ക് ആരംഭിച്ച സമ്മേളനം ബഹളത്തെ തുടര്‍ന്ന് ഒരു മണിക്കൂറിനുശേഷം നിര്‍ത്തിവച്ചു. പിന്നീട് ഒരുമണിയോടെ വീണ്ടും സഭ സമ്മേളിച്ചെങ്കിലും പ്രതിപക്ഷ എംഎല്‍എമാരെയും പനീര്‍ശെല്‍വം വിഭാഗക്കാരെയും സഭയില്‍നിന്നു പുറത്താക്കാന്‍ സ്പീക്കര്‍ നിര്‍ദ്ദേശം നല്‍കി. സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച സഭ പുനരാരംഭിച്ച ശേഷവും സംഘര്‍ഷം തുടരുകയായിരുന്നു. സംഘര്‍ഷം തുടര്‍ന്ന സാഹചര്യത്തില്‍ സഭ മൂന്നു മണിവരെ നിര്‍ത്തിവച്ചിരുന്നു.
ഡിഎംകെ എംഎല്‍എമാര്‍ തന്നെ അപമാനിക്കുകയും വസ്ത്രം വലിച്ചു കീറുകയും ചെയ്തതായി സ്പീക്കര്‍ ആരോപിച്ചു. നിയമാനുസൃതമായി ജോലി ചെയ്യുക മാത്രമാണ് താന്‍ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
#WATCH DMK MLAs scuffle with TN Assembly speaker, protesting DMK MLA Ku Ka Selvam sat on speaker chair #floortest (Jaya TV) pic.twitter.com/CkMQY9FfQx
— ANI (@ANI_news) February 18, 2017
സഭയില്‍ ഇന്നു നടന്നത്
- എം.എല്‍.എമാരെ തടവിലാക്കി വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് എം.കെ സ്റ്റാലിന്‍
- എം.എല്‍.എമാര്‍ ജനവികാരം മാനിക്കണമെന്ന് ഒ.പനീര്‍ശെല്‍വം.
- രഹസ്യവോട്ടെടുപ്പ് നടത്തണമെന്ന് ഒ.പി.എസും സ്റ്റാലിനും
- ഏത് രീതിയില്‍ വോട്ട് ചെയ്യണമെന്ന് തീരുമാനിക്കുന്നത് തന്റെ പ്രത്യേക അധികാരമാണെന്ന് സ്പീക്കര്‍- ആവശ്യം തള്ളി
- എംഎല്‍എമാരെ വിട്ടയച്ചതിന് ശേഷം വിശ്വാസവോട്ട് മതിയെന്ന് എം.കെ.സ്റ്റാലിന്‍
വിശ്വാസവോട്ടെടുപ്പ് മാറ്റിവയ്ക്കണമെന്ന ഡിഎംകെയുടെ ആവശ്യം സ്പീക്കര്‍ തള്ളി - രഹസ്യ വോട്ടെടുപ്പ് ആവശ്യപ്പെട്ട് ഡിഎംകെ എംഎല്‍എമാര്‍ സ്പീക്കര്‍ക്കു നേരെ പേപ്പറുകള്‍ വലിച്ചെറിഞ്ഞു
- സ്പീക്കറുടെ മൈക്ക് തകര്‍ത്തു
- ഡിഎംകെ എംഎല്‍എമാര്‍ സ്പീക്കറുടെ കസേര വലിച്ചെറിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."