ക്വട്ടേഷന്‍ ഗുണ്ടാരാജിനെതിരേ പ്രതിപക്ഷ നേതാവിന്റെ സത്യഗ്രഹം ഇന്ന്
ആലപ്പുഴ: സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന ഗുണ്ടാ മാഫിയാ ആക്രമണങ്ങളിലും കൊലപാതകങ്ങളിലും, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളിലും പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹരിപ്പാട്ട് ഇന്ന് സത്യഗ്രഹമിരിക്കും. ഹരിപ്പാട് മാധവ ജംഗ്ഷനില്‍ രാവിലെ ഏഴു മണിമുതല്‍ വൈകിട്ട് ഏഴുമണിവരെയാണ് സത്യാഗ്രഹം. സംസ്ഥാനത്ത് ഗുണ്ടാ മാഫിയാ സംഘങ്ങള്‍ അഴിഞ്ഞാട്ടം നടത്തുമ്പോള്‍ പൊലീസ് നിഷ്‌ക്രിയരായി നോക്കി നില്‍ക്കുകയാണ്.
ഒപ്പം രാഷ്ട്രീയകൊലപാതകങ്ങളും വര്‍ധിച്ചു വരുന്നു. ഹരിപ്പാട് മണ്ഡലത്തിലും തൊട്ടടുത്ത പ്രദേശത്തുമായി കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ മൂന്ന് കൊലപാതകങ്ങളാണ് ഗുണ്ടാ മാഫിയാ സംഘങ്ങള്‍ നടത്തിയത്. പൊലിസ് നിഷ്‌ക്രിയമായതു കൊണ്ടാണ് ഈ കൊലപാതകങ്ങള്‍ നടന്നത്. ഇവിടത്തെ സംഘര്‍ഷം കണക്കിലെടുത്ത് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ കരുവാറ്റയില്‍ സ്ഥാപിച്ച പൊലീസ് എയ്ഡ് പോസ്റ്റ് പുതിയ സര്‍ക്കാര്‍ നിര്‍ത്തലാക്കി. ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം രാഷ്ട്രീയ കൊലപാതകങ്ങള്‍ സംസ്ഥാനത്തുടനീളം പടര്‍ന്നു പിടിച്ചു. പതിമൂന്ന് രാഷ്ട്രീയ കൊലപാതകങ്ങളാണ് ഇടതു സര്‍ക്കാര്‍ വന്നതിന് ശേഷമുണ്ടായത്. കണ്ണൂരില്‍ മാത്രം ഏഴ് രാഷ്ട്രീയ കൊലപാതകങ്ങളുകങ്ങളുണ്ടായി. അതില്‍ നാലും മുഖ്യമന്ത്രിയുടെ മണ്ഡലത്തിലായിരുന്നു. സ്ത്രീ സുരക്ഷയുടെ പേര് പറഞ്ഞ് വോട്ട് പിടിച്ചാണ് ഇടതു മുന്നണി അധികാരത്തിലെത്തിയതെങ്കിലും സ്ത്രീകള്‍ക്ക് ഒരു സുരക്ഷയുമില്ലാത്ത അവസ്ഥയാണിപ്പോള്‍.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വല്ലാതെ വര്‍ധിക്കുന്നു. ചിങ്ങോലി പഞ്ചായത്തിലെ ലക്ഷ്മി കൃഷ്ണകുമാര്‍ എന്ന വിദ്യാര്‍ത്ഥിനി കോളേജ് ക്യാമ്പസില്‍ വച്ച് കൊല്ലപ്പെട്ട സംഭവം ഇതിനുദാഹരണമാണ്. ഹരിപ്പാട്ട് മൂന്ന് കൊലപാതകങ്ങള്‍ നടന്നതോടെ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് പൊലിസ് ഗുണ്ടകളെ പിടികൂടിത്തുടങ്ങിയെങ്കിലും അതും പ്രഹസനമായി മാറി. അറസ്റ്റ് ചെയ്തവരെ പൊലീസ് വിട്ടയക്കുകയാണ്. അക്രമത്തിന്റേയും കൊലപാതകങ്ങളുടേയും ദുരന്തവാര്‍ത്ത കേട്ടാണ് ഹരിപ്പാട് മണ്ഡലം ഇപ്പോള്‍ ഉണരുന്നത്. നടുറോഡില്‍ ജനങ്ങള്‍ നോക്കിനില്‍ക്കേയാണ് ഗുണ്ടാമാഫിയ സംഘങ്ങള്‍ അഴിഞ്ഞാടുന്നത്. പൊലിസിന്റെ നിഷ്‌ക്രിയത്വം മുതലെടുത്ത് ക്വട്ടേഷന്‍ ടീമുകളും, മണല്‍ക്കടത്ത്, മണലൂറ്റ് സംഘങ്ങളും വ്യാപിക്കുകയാണ്. ആക്രമികളെ ഒറ്റപ്പെടുത്തി സമാധാനം പുന:സ്ഥാപിക്കാനുള്ള പരിശ്രമമെന്ന നിലയില്‍ നടത്തുന്ന ഈ സത്യാഗഹത്തില്‍ കക്ഷി രാഷ്ട്രീയഭേദമന്യേ എല്ലാവരുടേയും പിന്തുണയുണ്ട്.
പ്രമുഖ ഗാന്ധിയന്‍ പി. ഗോപിനാഥന്‍ നായര്‍ സത്യഗ്രഹ പരിപാടി ഉദ്ഘാടനം ചെയ്യും. ശിവഗിരി മുന്‍ മഠാധിപതി പ്രകാശാനന്ദ സ്വാമികള്‍, മാര്‍ത്തോമ വലിയ മെത്രാപ്പോലീത്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനി, സ്വാമി സന്ദീപാനന്ദഗിരി, മാര്‍ ഇഗ്നാത്തിയോസ് തീരുമേനി, പാളയം ഇമാം ജനാബ് വി.കെ സുഹൈബ് മൗലവി, ശാന്തിഗിരി ഗുരുരത്‌ന ജ്ഞാന തപസ്വി, സാഹിത്യകാരന്‍ പെരുമ്പടവം ശ്രീധരന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. സാഹിത്യ- സാമൂഹിക- സാംസ്‌കാരിക രംഗങ്ങളിലെ മറ്റ് പ്രമുഖരും സത്യാഗ്രഹ പരിപാടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ എത്തിച്ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."