തെലങ്കാന പിറവി ദിനത്തില്‍ കൂറ്റന്‍ ദേശീയ പതാക ഉയര്‍ത്തും
ഹൈദരാബാദ്: തെലങ്കാനയുടെ രണ്ടാം പിറവി ദിനത്തില്‍ കൂറ്റന്‍ ദേശീയ പതാക ഉയര്‍ത്തുന്നു. ജൂണ്‍ രണ്ടിന് തെലങ്കാന മുഖ്യ മന്ത്രി ചന്ദ്രശേഖര റാവു തലസ്ഥാനമായ ഹൈദരാബാദില്‍ പതാക ഉയര്‍ത്തി ചരിത്രം രചിക്കും. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സമ്മതം ലഭിക്കുകയാണെങ്കില്‍ ഹൈദരാബാദിലെ ഹുസൈന് സാഗര്‍ തടാകത്തിനടുത്ത് സഞ്ജീവിയ പാര്കില് 303 അടി ഉയരത്തിലാണ് ഭീമന് ദേശീയ പതാക സ്ഥാപിക്കുക. 92 കിലോയോളം വരുന്ന പോളിസ്റ്ററില്‍ തീര്‍ത്ത 108 അടിയുള്ള പതാക പറത്തുമ്പോള്‍ ഹൈദരാബാദിലെ വിമാനത്താവളത്തില്‍ നിന്നുയരുന്ന വിമാനങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്നങ്ങളുണ്ടാക്കുമോ എന്നാണ് ഇനി അറിയേണ്ടത്. ഛത്തീസ്ഗഡില്‍ നേരത്തെ നിര്‍മിച്ച പതാകയേക്കാള്‍ വലുപ്പമേറിയതാണ് തെലങ്കാനയുടെ പതാക. 1.8 കോടി രൂപ മുടക്കിയ പതാക പദ്ധതി കൊല്‍ക്കത്തയിലെ സ്കിപ്പര്‍ കമ്പനിയാണ് ഏറ്റെടുത്ത് നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."