മലപ്പുറത്ത് അഞ്ച് കോടിയുടെ ലഹരി വസ്തുക്കളുമായി അഞ്ചംഗ സംഘം പിടിയില്‍
അരീക്കോട്: അഞ്ച് കോടി വിലമതിക്കുന്ന മയക്കുമരുന്നുമായി അഞ്ചംഗ സംഘത്തെ അരീക്കോട് പോലിസ് അറസ്റ്റ് ചെയ്തു. അന്താരാഷ്ട്ര വിപണിയില്‍ കോടികള്‍ വിലമതിക്കുന്ന 750 ഗ്രാം മീഥെയിന്‍ ഡയോസിന്‍ ആന്‍ക്‌സിസ്റ്റാമിന്‍ (എം.ഡി.എ) എന്ന മയക്ക് മരുന്നാണ് പിടികൂടിയത്. ഒരു വര്‍ഷം മുമ്പ് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് കൊണ്ടോട്ടി സ്വദേശിയില്‍നിന്ന് 18 ഗ്രാം മയക്കുമരുന്നു പിടികൂടിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അഞ്ചംഗ സംഘം അറസ്റ്റിലാകുന്നത്. തമിഴ്‌നാട് പളനി റോഡില്‍ കൊടൈക്കനാല്‍ റഫീഖ് രാജ് (33), കോട്ടയം മീനച്ചാല്‍ കീഴ്പറയാര്‍ മാങ്ങാത്ത് പയസ്സ് മാത്യു (50), തമിഴ്‌നാട് തൃച്ചി മഞ്ചല്‍തിടയില്‍ വിക്ടര്‍ ജഗന്‍ രാജ് (26), ദിണ്ഡിഗല്‍ പീരമ്മാള്‍കോവില്‍ വെള്ളച്ചാമി ഗുണശേഖരന്‍ (46), കോഴിക്കോട് കൊടിയത്തൂര്‍ പന്നിക്കോട് പാലാട് മജീദ് (56) എന്നിവരാണ് അറസ്റ്റിലായത്. മജീദാണ് മലബാറിലെ പ്രധാന ഏജന്റ്. മജീദിനെ പിടികൂടി ചോദ്യം ചെയ്തതിലൂടെയാണ് പ്രധാന കണ്ണികള്‍ പിടിയിലാകുന്നത്.
ആഫിക്കന്‍ രാജ്യങ്ങളില്‍ ഉല്‍പ്പാദിപ്പിക്കുന്ന മയക്കുമരുന്ന് അഫ്ഗാനിസ്ഥാന്‍ വഴിയാണ് ഇന്ത്യയില്‍ എത്തുന്നത്. നേരത്തെ വിമാന മാര്‍ഗം എത്തിയിരുന്ന മയക്കുമരുന്ന് പിടിക്കപെടുമെന്ന് കണ്ടതോടെയാണ് ശ്രീലങ്കന്‍ വഴി കടല്‍മാര്‍ഗം തിരഞ്ഞെടുത്തത്. തമിഴ്‌നാട്ടിലെ തൂത്തുകുടിയില്‍ എത്തിക്കുന്ന മയക്കുമരുന്ന് ഇവിടെ നിന്നാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിതരണത്തിനായി കൊണ്ടുപോകുന്നത്. അറബ് രാജ്യങ്ങളിലേക്കും ഈ സംഘം മയക്കുമരുന്ന് കടത്തുന്നുണ്ട്. മലപ്പുറം അരീക്കോട് മൈത്ര പാലത്തിന് സമീപം സംഘം ചേര്‍ന്ന് നില്‍ക്കുന്നവരെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കൂടുതല്‍ വിവരം ലഭ്യമായത്. ഇവരില്‍ നിന്നും കെ.എല്‍ 35 ബി 6535 എന്ന നമ്പറിലുള്ള കാറും പോലിസ് പിടിച്ചെടുത്തു.
എന്താണ് എം.ഡി.എ
അരീക്കോട്: സമ്പന്നര്‍ക്കിടയില്‍ പ്രചാരത്തിലുള്ള എം.ഡി.എ പാര്‍ട്ടി ഡ്രഗ് എന്ന നിലയില്‍ കുപ്രസിദ്ധി നേടിയതാണ്. എക്‌സ്, മോളി, എക്സ്റ്റസി എന്നീ പേരുകളിലും എം.ഡി.എ അറിയപ്പെടുന്നുണ്ട്. സാധാരണയായി പലനിറങ്ങളിലുള്ള ഗുളികരൂപത്തിലാണ് വിറ്റഴിക്കാറുള്ളത്. കാപ്‌സ്യൂള്‍, ക്രിസ്റ്റല്‍, പൊടിരൂപങ്ങളിലും ലഭ്യമാണ്. എം.ഡി.എ ചെറിയ അളവ് കഴിച്ചാല്‍പ്പോലും ആറ് മണിക്കൂറോളം ലഹരി നില്‍ക്കും. ഓര്‍മക്കുറവ്, വിഷാദരോഗം, ഉറക്കമില്ലായ്മ, കാഴ്ചശക്തി നഷ്ടമാകല്‍, തളര്‍ച്ച, ഹൃദ്രോഗം എന്നിവയാണ് പരിണിത ഫലങ്ങള്‍.
കരിപ്പൂരില്‍ നിന്നും എം.ഡി.എ മയക്കുമരുന്ന് പിടികൂടിയതിനെ തുടര്‍ന്ന് ഡി.ജി.പി യുടെ നേതൃത്വത്തില്‍ സംസ്ഥാന തലത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സംഘം പിടിയിലാകുന്നത്. സംസ്ഥാനത്ത് തന്നെ ഇത്രയും വലിയ മയക്കുവേട്ട ഇത് ആദ്യമാണ്. മലബാറിലെ വിവിധ ജില്ലകളിലും ദുബൈയിലും വിതരണം ചെയ്യുന്ന സംഘമാണ് അറസ്റ്റിലായത്. പിടിയിലായവരില്‍ ചിലര്‍ ദുബൈയിലേക്ക് കടക്കാനുള്ള ഒരുക്കത്തിലായിരുന്നു. സമൂഹത്തിലെ ഉന്നതരാണ് ഉപഭോക്താക്കള്‍. നിശാ ക്ലബ്ബ്, അപ്പാര്‍ട്ട്‌മെന്റ് ഹോട്ടലുകളിലുമാണ് ഇവ വിതരണം ചെയ്യുന്നത്. മില്ലി ഗ്രാമിന് 5000 രൂപ മുതല്‍ വിലയുള്ളവയാണിത്. അന്താരാഷ്ട്ര വിപണിയില്‍ കോടികളാണ് ഇതിന് വിലമതിക്കുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കെമിക്കല്‍ ഉപയോഗിച്ചാണ് ഇവ നിര്‍മിക്കുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലേക്കും മലബാര്‍ കേന്ദ്രീകരിച്ച് കാസര്‍കോട്, കോഴിക്കോട് ജില്ലകളിലുമാണ് കൂടുതല്‍ ഉപഭോക്താക്കള്‍ ഉള്ളതെന്ന് പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് പോലിസിന് വ്യക്തമായി. പ്രൊഫഷനല്‍ കോളജുകളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും നിശാ ക്ലബ്ബുകളിലും ഈ സംഘം മയക്കുമരുന്ന് വിതരണം ചെയ്യുന്നുണ്ട്. കൊച്ചി കേന്ദ്രീകരിച്ച് മുമ്പ് വി.ഐ.പികളില്‍ നിന്ന് ഇത്തരം മയക്കുമരുന്ന് പോലിസ് പിടികൂടിയിരുന്നു. അന്വേഷണ സംഘത്തില്‍ മലപ്പുറം ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തില്‍, അരീക്കോട് എസ്.ഐ കെ.സിനോദ്, പ്രത്യേക അന്വേഷണ സംഘാങ്ങളായ എ.എസ്.ഐ സത്യനാഥന്‍, അബ്ദുല്‍ അസീസ്, ശശി കുണ്ടറക്കാടന്‍, ഉണ്ണികൃഷ്ണന്‍ മാറത്ത്, സജീവ്, മുഹമ്മദ് സലീം, വീജിത്ത്, മനോജ് കുമാര്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. അറസ്റ്റിലായവരെ ഇന്നലെ മഞ്ചേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ റിമാന്‍ഡ് ചെയ്തു. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി വീണ്ടും കസ്റ്റഡിയില്‍ വാങ്ങുമെന്ന് മലപ്പുറം ഡി.വൈ.എസ്.പി ജലീല്‍ തോട്ടത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."