അന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവ്
തൊടുപുഴ: വണ്ണപ്പുറം പഞ്ചായത്തില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി കെട്ടിടം നിര്‍മിച്ച് ഭാഗികമായി വില്‍പ്പന നടത്തിയെന്ന പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ ഉത്തരവ്. പെരുമ്പിള്ളിച്ചിറ പുത്തന്‍പള്ളി ഇമാം സ്വാബിര്‍ അഹ്സനിയ്ക്കെതിരേയാണ് കേസ്.
തൊടുപുഴ മുണ്ടയ്ക്കമറ്റത്തില് കൊച്ചുറാണിയാണ് ഹര്‍ജിക്കാരി. സര്‍വേ നമ്പര്‍ 344 4 ല്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ ഭൂമി കൈയേറി വിറ്റെന്നാണ് പരാതി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉള്‍പ്പെടുന്ന അഴിമതിയാണ് പരാതിയില്‍ ആരോപിച്ചിട്ടുള്ളത്.
അഴിമതി നിരോധന വകുപ്പ് പ്രകാരമുള്ള കുറ്റമാണെന്ന് കണ്ടെത്തിയതിനാലാണ് വിജിലന്‍സ് കോടതി ദ്രുത പരിശോധനയ്ക്ക് ഉത്തരവിട്ടത്. വണ്ണപ്പുറം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.പി വര്‍ഗീസ്, ലൈല, പഞ്ചായത്ത് സെക്രട്ടറി ഐസക്ക്, അഡീഷണല്‍ തഹസീല്‍ദാര്‍ ഷൈനി, വില്ലേജ് ഓഫിസര്‍ മോളി, ജോയി കണ്ണോത്ത്, സാജു എന്നിവരാണ് കേസിലെ എതിര് കക്ഷികള്‍.
ഇടുക്കി വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡി.വൈ.എസ്.പി യോട് ഏപ്രില്‍ 20 നകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മുവാറ്റുപുഴ വിജിലന്‍സ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."