HOME
DETAILS
MAL
പാകിസ്താന് വലിയ വില നല്‍കേണ്ടി വരും: നിര്‍മല സീതാരാമന്
backup
February 12 2018 | 15:02 PM
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സി.ആര്.പി.എഫ് ക്യാംപിനു നേരെയുണ്ടായ ആക്രമണത്തില്‍ പാകിസ്താന് മുന്നറിയിപ്പുമായി പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്. ക്യാംപിനു നേരെയുണ്ടായ ആക്രമണങ്ങളില്‍ പാകിസ്താന്റെ പങ്ക് വ്യക്തമാണ്. ഇതിന് തീര്‍ച്ചയായും അവര്‍ വലിയ വില നല്‍കേണ്ടി വരുമെന്നും പ്രതിരോധമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തിങ്കളാഴ്ച പുലര്‍ച്ചെ സൈനിക ക്യാംപിനു നേരെയുണ്ടായ ആക്രമണത്തില്‍ ഒരു ജവാന് കൊല്ലപ്പെട്ടിരുന്നു. സന്‍ജ്വാനിലെ ആര്‍മി ക്യാംപിനു നേരെയുണ്ടായ ആക്രമണത്തില്‍ ആറു ജവാന്മാര് കൊല്ലപ്പെട്ടതിനു പിന്നാലെയായിരുന്നു ഈ ആക്രമണം. സംഭവത്തില്‍ മൂന്നു പേരെ വധിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."