ഇളംദേശം ബ്ലോക്ക് പഞ്ചായത്തിലെ വിവിധ പദ്ധതികള്‍ ഇന്ന് ഉദ്ഘാടനം ചെയ്യും
തൊടുപുഴ: ഇളംദേശം ബ്ലോക്ക് പഞ്ചായത്തിന്റെ വിവിധ പദ്ധതികള്‍ ഇന്ന് ഉദ്ഘാടനം ചെയ്യുമെന്ന് പ്രസിഡന്റ് ബിദു പ്രസന്നന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അംഗപരിമിതര്‍ക്കുള്ള മുച്ചക്ര വാഹന വിതരണം, സൈനികഅര്‍ധ സൈനിക, പൊലിസ് മേഖലകളില്‍ ജോലി നേടുന്നതിനുള്ള പ്രീ റിക്രൂട്ട്‌മെന്റ് ട്രെയിനിങ് നേടിയ പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കളുടെ പാസിങ് ഔട്ട്, കലയന്താനി കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റ് മന്ദിരം തുടങ്ങിയ പദ്ധതികളാണ് പി.ജെ ജോസഫ് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിക്കുന്നത്.
ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള 7 പഞ്ചായത്തുകളിലെ 22 അംഗപരിമിതര്‍ക്കാണ് മുച്ചക്രവാഹന വിതരണം നടത്തുന്നത്. പദ്ധതിക്കായി 17.5 ലക്ഷം രൂപയാണ് ചെലവഴിക്കപ്പെട്ടിട്ടുള്ളത്. കേന്ദ്ര-സംസ്ഥാന സായുധ സേനകളിലേക്ക് പിന്നോക്ക വിഭാഗത്തില്‍പ്പെടുന്ന യുവതീ യുവാക്കള്‍ക്ക് ജോലി ലഭ്യത വര്‍ധിപ്പിക്കാനായിട്ടാണ് പ്രീ റിക്രൂട്ട്‌മെന്റ് ട്രെയിനിങ് പദ്ധതി നടപ്പിലാക്കിയത്.
ആദ്യ ഘട്ടത്തില്‍ ട്രെയിനിങ് പൂര്‍ത്തിയാക്കിയ 34 സര്‍ട്ടിഫിക്കറ്റ് ഹോള്‍ഡേഴ്‌സിന്റെ പാസിങ് ഔട്ട് ഇതോടൊപ്പം നടത്തും. 13 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിക്കപ്പെട്ടിട്ടുള്ളത്. ആലക്കോട്, വെളളിയാമറ്റം, കുടയത്തൂര്‍, ഉടുമ്പന്നൂര്‍ പഞ്ചായത്തുകളിലെ കര്‍ഷകരുടെ സംരംഭമായി കലയന്താനി കര്‍ഷക ഓപ്പണ്‍മാര്‍ക്കറ്റിന് സ്വന്തമായി കെട്ടി സമുച്ചയമെന്ന പദ്ധതി.
22 ലക്ഷം രൂപ ഹാഡ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ബ്ലോക്ക് പഞ്ചായത്ത് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
ഉദ്ഘാടന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ സി.വി. സുനിത, മനോജ് തങ്കപ്പന്‍, വിഷ്ണു ചന്ദ്രന്‍, ആലക്കോട്, കരിമണ്ണൂര്‍, കോടിക്കുളം, കുടയത്തൂര്‍, ഉടുമ്പന്നൂര്‍, വണ്ണപ്പുറം, വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് മെമ്പര്‍മാര്‍ ഉള്‍പ്പടെ വിവിധ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ നേതാക്കള്‍ പങ്കെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. മോനിച്ചന്‍, രാജീവ് ഭാസ്‌കരന്‍, സോമി അഗസ്റ്റിന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."