സലാലയിലെ ഷെബിന്റെ മരണം വിശ്വസിക്കാനാവാതെ വീട്ടുകാര്‍
ചെറുതോണി: ഒമാനിലെ സലാലയില്‍ വധിക്കപ്പെട്ട പെരുമ്പാവൂര്‍ സ്വദേശി പൂവത്തുംകുഴിയില്‍ ഷെബി(28)ന്റെ മരണം വിശ്വസിക്കാനാവാതെ വീട്ടുകാര്‍.
ഷെബിന്റെ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും ഭര്‍ത്താവ് ജീവന്‍ സെബാസ്റ്റ്യന്റെ മാതാപിതാക്കളും സഹോദരങ്ങളും ദു:ഖം താങ്ങാനാവാതെ വിഷമിക്കുകയാണ്. മകളുടെ മരണം വിശ്വസിക്കുവാന്‍ പോലുമാകാതെ ദു:ഖം തളം കെട്ടിയ അന്തരീക്ഷത്തിലാണ് രണ്ടു വീടുകളും.
വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെ താന്‍ ജോലി ചെയ്യുന്ന ഹോട്ടലിലേക്കു പുറപ്പെടുമ്പോള്‍ ഭാര്യ കൈവീശി യാത്രയാക്കിയെന്നാണ് ജീവന്‍ തന്നെ കാണാന്‍ പൊലിസ് സ്റ്റേഷനിലെത്തിയ സുഹൃത്തുക്കളോട് പറഞ്ഞത്. ഷെബിന് ഉച്ചകഴിഞ്ഞായിരുന്നു ഡ്യൂട്ടി സമയം. ജീവന്‍ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സ് പാസ്സായി കഴിഞ്ഞ ആറ് വര്‍ഷമായി ഒമാനിലെ സലാലയില്‍ ജോലി ചെയ്തു വരികയാണ്. ജോലിസ്ഥലത്തെത്തി കുറച്ച് സമയങ്ങള്‍ക്കകം ഷെബിന്‍ ഫോണില്‍ വിളിച്ച് കതകില്‍ ആരോ മുട്ടി വിളിക്കുന്നതായി പറഞ്ഞു. കതക് തുറക്കേണ്ടെന്നും താന്‍ ഉടനെത്താമെന്നും ജീവന്‍ മറുപടി നല്‍കി. ഏതാനും മണിക്കൂര്‍ കഴിഞ്ഞ് ജീവന്‍ വീട്ടിലെത്തുമ്പോള്‍ ദേഹമാസകലം കുത്തേറ്റ് രക്തത്തില്‍കുളിച്ച് മരിച്ച് കിടക്കുന്ന ഭാര്യയേയാണ് കണ്ടത്.
കരഞ്ഞ് ബഹളം വച്ചപ്പോളാണ് സമീപത്ത് ഫ്‌ളാറ്റുകളിലുള്ളവര്‍ പോലും വിവരം അറിയുന്നത്. ജീവനും സുഹൃത്തുക്കളും തന്നെയാണ് വിവരം പൊലിസിനെ അറിയിച്ചത്.
ഒരു വര്‍ഷമേ ആയിട്ടുള്ളു നേഴ്‌സായ ഷെബിന്‍ സലാലയിലെ സ്വകാര്യ ക്ലിനിക്കില്‍ ജോലി ലഭിച്ച് ഭര്‍ത്താവിനൊപ്പം താമസമാക്കിയിട്ട്. മുരിക്കാശ്ശേരിക്കു സമീപം പാറസിറ്റിയില്‍ മുളഞ്ഞനാനി സെബാസ്റ്റിയന്‍അച്ചാമ്മ ദമ്പതികളുടെ 3 മക്കളില്‍ മൂത്തവനാണ് ജീവന്‍. അനുജന്‍ ജിബിയും ഏക സഹോദരി ജിഷയുമാണ് കുടുംബാംഗങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."