HOME
DETAILS

കണ്ണൂര്‍ സ്വദേശിയെ ബഹ്‌റൈനില്‍ കാണാനില്ലെന്ന് പരാതി

  
backup
February 12 2018 | 17:02 PM

kannur-person-missing-in-bahrain

മനാമ: ബഹ്‌റൈനില്‍ ഫുട്‌ബോള്‍ കോച്ചായി ജോലി ചെയ്തിരുന്ന കണ്ണൂര്‍ സ്വദേശിയെ കാണാനില്ലെന്ന് പരാതി. കണ്ണൂര്‍ പയ്യാമ്പലം സ്വദേശിയായ ഒ.കെ തിലകനെ(60)യാണ് കഴിഞ്ഞ ഒരാഴ്ചയായി കാണാനില്ലെന്ന് സഹപ്രവര്‍ത്തകര്‍ ബഹ്‌റൈന്‍ പൊലിസില്‍ പരാതി നല്‍കിയത്.

ഹൂറയില്‍ ഇന്ത്യന്‍ ടാലന്റ് അക്കാദമിയില്‍ ഫുട്‌ബോള്‍ കോച്ചായി ജോലി ചെയ്തിരുന്ന തിലകന്‍ കേരളത്തിലെ പ്രമുഖ ടീമായിരുന്ന ടൈറ്റാനിയത്തിന്റെ കളിക്കാരന്‍ കൂടിയായിരുന്നു. അതുകൊണ്ടു തന്നെ ടൈറ്റാനിയം തിലകന്‍ എന്നാണ് ഇദ്ദേഹം ഇവിടെ അറിയപ്പെട്ടിരുന്നത്. ബഹ്‌റൈനില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നടത്തിവരികയായിരുന്നു.

നാട്ടില്‍ ഭാര്യയും രണ്ടുമക്കളുമടങ്ങുന്നതാണ് തിലകന്റെ കുടുംബം. ഇദ്ദേഹത്തിന്റെ ഫോണ്‍ ഇപ്പോള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഈ മാസം നാലിനു ശേഷം വീട്ടുകാരുമായോ സുഹൃത്തുക്കളുമായോ ഒരു ബന്ധവുമുണ്ടായിട്ടില്ലെന്നും ഫോണ്‍ ഓഫ് ചെയ്ത നിലയിലാണെന്നും ബന്ധപ്പെട്ടവര്‍ സുപ്രഭാതത്തോട് പറഞ്ഞു.

അദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 0097333338916 (അഡ്വ.ലതീഷ് ഭരതന്‍) എന്ന നമ്പറിലോ തൊട്ടടുത്ത പോലിസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സയണിസ്റ്റ് ഭരണകൂടം തെറ്റ് ചെയ്തു' ഇസ്‌റാഈലിന് താക്കീതായി ഹീബ്രുവില്‍ ഇറാന്‍ പരമോന്നത നേതാവിന്റെ ട്വീറ്റ്, അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്ത് എക്‌സ്

International
  •  a month ago
No Image

തേങ്കുറിശ്ശി ദുരഭിമാനക്കൊല: പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ 

Kerala
  •  a month ago
No Image

കെ.എസ്.ആര്‍.ടി.സി ബസ് ഡിവൈഡറില്‍ ഇടിച്ച് അപകടം; ഡ്രൈവര്‍ മരിച്ചു

Kerala
  •  a month ago
No Image

പൂരം കലക്കല്‍: പ്രത്യേക അന്വേഷണ സംഘം തൃശൂരില്‍ ക്യാംപ് ചെയ്ത് അന്വേഷിക്കും 

Kerala
  •  a month ago
No Image

ഗസ്സയില്‍ രണ്ട് ദിവസത്തെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശവുമായി ഈജിപ്ത്,  ചര്‍ച്ച വീണ്ടും സജീവം; സി.ഐ.എ, മൊസാദ് തലവന്മാര്‍ ഖത്തറില്‍

International
  •  a month ago
No Image

പ്രത്യേക മുന്നറിയിപ്പുകളില്ല; സംസ്ഥാനത്ത് മഴ തുടരും

Weather
  •  a month ago
No Image

പ്രചാരണത്തിനായി പ്രിയങ്ക ഇന്നും നാളെയും മണ്ഡലത്തില്‍

Kerala
  •  a month ago
No Image

സഹോദരനെ മര്‍ദ്ദിച്ചത് ചോദ്യം ചെയ്തു; കൊല്ലം വെളിച്ചിക്കാലയില്‍ യുവാവിനെ കുത്തിക്കൊന്നു, പ്രതികള്‍ പിടിയില്‍ 

Kerala
  •  a month ago
No Image

ഗുജറാത്തിലെ അമ്രേലി ജില്ലയിൽ ഭൂചലനം: റിക്‌ടർ സ്‌കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തി

National
  •  a month ago
No Image

അവിശ്വസനീയമായ വിലക്കിഴിവുകൾ വാഗ്ദാനങ്ങളിൽ വീഴരുത്; മുന്നറിയിപ്പുമായി റാസൽഖൈമ പൊലിസ്

uae
  •  a month ago