ലേബര്‍ ബജറ്റ് തയാറാക്കണം: എം.പി
തൊടുപുഴ: പഞ്ചായത്തുകളുടെ അടിസ്ഥാന സൗകര്യവികസനത്തില്‍ വലിയമാറ്റം സൃഷ്ടിക്കാന്‍ കഴിയുന്ന വിധത്തില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്താന്‍ പഞ്ചായത്തുകള്‍ ശ്രമിക്കണമെന്ന് ജോയ്സ് ജോര്‍ജ്ജ് എം.പി നിര്‍ദേശിച്ചു. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കോ ഓര്‍ഡിനേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി ( ദിശ) യോഗത്തില്‍ ആധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു എം.പി.പഞ്ചായത്ത് പ്രസിഡന്റുമാരും അംഗങ്ങളും നിര്‍വഹണ ഉദ്യോഗസ്ഥരും ചേര്‍ന്ന് ഓരോ പഞ്ചായത്തിലെയും ലേബര്‍ ബജറ്റിങിലൂടെ വ്യക്തമായ ടാര്‍ജറ്റ് തയാറാക്കുകയും ഓരോ മാസത്തിലും കൈവരിക്കേണ്ട ലക്ഷ്യം നിശ്ചയിച്ച് പദ്ധതി ഫലപ്രദമായി നടപ്പാക്കാന്‍ യത്നിക്കണം. ജില്ലാതലത്തിലുള്പ്പെടെയുള്ള അവലോകന യോഗത്തില്‍ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാര് നിര്‍ബന്ധമായും പങ്കെടുക്കണം. പദ്ധതി നടത്തിപ്പ് സംബന്ധിച്ച പ്രശ്നം പരിഹരിക്കുന്നതിന് ഇടപെടുകയും വേണമെന്ന് എം.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."