ജനകീയം 2017- അപേക്ഷ 25 വരെ സ്വീകരിക്കും
കോട്ടയം: ജില്ലയില്‍ ഏപ്രില്‍ മാസത്തില്‍ നടക്കുന്ന ജനസമ്പര്‍ക്ക പരിപാടി ജനകീയം 2017 ലേക്കുളള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള അപേക്ഷകള്‍ ഓണ്‍ലൈനായും മറ്റ് അപേക്ഷകള്‍ അതത് വില്ലേജ്, താലൂക്ക്, റവന്യൂ ഡിവിഷന് ഓഫിസുകളിലും ജില്ലാ കലക്ടറേറ്റിലും ഈ മാസം 25 വരെ സ്വീകരിക്കും. വിവിധ പ്രശ്നങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള അപേക്ഷകളും പരാതികളുമാണ് പരിപാടിയില്‍ പരിഗണിക്കുക.
ഏപ്രില്‍ ആറിന് പാലായിലും 11 ന് കോട്ടയത്തുമാണ് ജനകീയം നടക്കുക. അപേക്ഷകളിന്മേലുള്ള തീര്‍പ്പ് സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുളള അപ്പീലും നിശ്ചിത സമയത്തിനകം തീര്‍പ്പാക്കാത്ത അപേക്ഷകളുമാണ് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടക്കുന്ന ജനസമ്പര്‍ക്കപരിപാടിയുടെ പരിഗണനക്ക് വരിക.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ധനസഹായത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാന്‍ താലൂക്ക് ഓഫിസിലും അക്ഷയ കേന്ദ്രങ്ങളിലും സൗകര്യം ഒരുക്കിയിട്ടുണ്ട്. എ.പി.എല്‍- ബി.പി.എല്‍ മാറ്റത്തിനുളള അപേക്ഷയുടെ തീര്‍പ്പിന് ഇതിനകം തന്നെ നടപടി സ്വീകരിച്ചു വരുന്ന സാഹചര്യത്തില്‍ ഇതു സംബന്ധിച്ച പരാതികള്‍ പൊതുജനങ്ങള്‍ ജനസമ്പര്‍ക്ക പരിപാടിയില്‍ നല്‍കേണ്ടതില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."