HOME
DETAILS

മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സിന്തറ്റിക് ട്രാക്ക് നിര്‍മാണം ആരംഭിച്ചു

  
backup
February 18 2017 | 07:02 AM

%e0%b4%ae%e0%b5%81%e0%b4%a8%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87%e0%b4%a1%e0%b4%bf%e0%b4%af%e0%b4%a4

 

പാലാ: ആധുനികരീതിയില്‍ നവീകരിക്കുന്ന പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സിന്തറ്റിക് ട്രാക്ക് പതിപ്പിക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ട്രാക്ക് പതിക്കുന്നതിന് മുന്നോടിയായി ഉന്നതനിലവാരത്തിലുള്ള ടാറിങ് പൂര്‍ത്തിയാക്കിയിരുന്നു. ഇതിനു മുകളിലാണ് ആധുനിക നിലവാരത്തില്‍ സിന്തറ്റിക് ട്രാക്ക് നിര്‍മാണം നടത്തുന്നത്.
സാധനസാമഗ്രികള്‍ ജര്‍മ്മനിയില്‍ നിന്നാണ് ഇറക്കുമതി ചെയ്തത്. മഴ പെയ്യുമോയെന്ന ആശങ്ക കാരണമാണ് സിന്തറ്റിക് ട്രാക്ക് നിര്‍മാണം വൈകിയത്. ജനുവരിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാണ് കരാര്‍. എന്നാല്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായിട്ടും കാലാവസ്ഥ പ്രശ്‌നം മൂലം സിന്തറ്റിക് ട്രാക്കിന്റെ നിര്‍മാണം വൈകുകയായിരുന്നു.
നാഷനല്‍ ഗെയിംസ് സെക്രട്ടറിയേറ്റ് അഥവ സ്‌പോര്‍ട്‌സ് എന്‍ജിനീയറിങ് വിങിന്റെ ചുമതലയില്‍ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് നിര്‍മിക്കുന്ന സംസ്ഥാനത്തെ മൂന്നാമതും ജില്ലായിലെ ആദ്യത്തെ സ്റ്റേഡിയവുമാണ് പാലായില്‍ പൂര്‍ത്തിയാവുന്നത്. കൊച്ചിയിലും കോഴിക്കോട്ടുമാണ് പ്രവര്‍ത്തന സജ്ജമായ സ്റ്റേഡിയമുള്ളത്. കേരളത്തില്‍ സ്വകാര്യപങ്കാളിത്തതോടെ ഉള്‍പ്പെടെ ആറ് സ്റ്റേഡിയങ്ങളാണ് സിന്തറ്റിക് ട്രാക്കായി നിലവിലുള്ളത്. 17.5 കോടിയുടെ ആദ്യഎസ്റ്റിമേറ്റും 4.75 കോടിയുടെ അധിക എസ്റ്റിമേറ്റും അംഗീകരിച്ചാണ് നിര്‍മാണം ആരംഭിച്ചത്. എന്നാല്‍ നിര്‍മാണമേഖലയില്‍ ഉണ്ടായ അമിതമായ വിലക്കയറ്റം സ്റ്റേഡിയത്തിന്റെ നിര്‍മാണത്തെയും ബാധിച്ചു. ഇതോടെ ഏകദേശം 32 കോടിയുടെ പദ്ധതിയായി നിര്‍മാണ ചിലവ് ഉയര്‍ന്നു.
സ്‌പോര്‍ട് കോംപ്ലക്‌സ്, രാജ്യാന്തര നിലവാരത്തിലും മാതൃകയിലുമുള്ള ഫുട്‌ബോള്‍ ഗ്രൗണ്ട്, 25 മീറ്റര്‍ നീളമുള്ള നീന്തല്‍ കുളം, കായിക താരങ്ങള്‍ക്കുള്ള ഡ്രസിങ് മുറികള്‍, ഒഫീഷ്യലുകള്‍ക്കുള്ള താമസസൗകര്യം, സ്‌പോര്‍ട്‌സ് അതോറിട്ടി ഓഫിസുകള്‍, മത്സരങ്ങള്‍ തത്സമയം ചിത്രീകരിക്കുന്നതിനും സംപ്രേഷണം ചെയ്യുന്നതിനുമുള്ള സംവിധാനങ്ങള്‍, ജിംനേഷ്യം എന്നിവയെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു.
ഹൈദരാബാദിലുള്ള ട്രേഡ് സ്‌പോര്‍ട്‌സ് ഇന്‍ഫ്രയാണ് സിന്തറ്റിക് ട്രാക്ക് നിര്‍മിക്കുന്നത്. സ്റ്റേഡിയത്തിന്റെ മറ്റ് ജോലികള്‍ പൂര്‍ത്തിയാക്കുന്നത് എറണാകുളം സ്വദേശിയായ കരാറുകാരന്‍ സിദ്ദീഖാണ്. സ്‌റ്റേഡിയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 17.5 കോടിരൂപയാണ് അനുവദിച്ചത്. ഇതിനു പുറമെ 4.19 കോടി രൂപ മുടക്കി ളാലം തോടിന്റെ ഭാഗത്ത് സംരക്ഷണ ഭിത്തിയും നിര്‍മിച്ചിരുന്നു. സ്റ്റേഡിയം അഞ്ച് അടിയോളം നിരപ്പില്‍ മണ്ണിട്ട് ഉയര്‍ത്തി ഉറപ്പിച്ച് സമതലത്തിലാക്കി പുറമെ വൃത്താകൃതിയിലുള്ള കോണ്‍ക്രീറ്റ് റിങും നിര്‍മിച്ചിരുന്നു.
പ്രതിമാസം ഒരു ലക്ഷത്തോളം രൂപയുടെ ചെലവാണ് സംരക്ഷണത്തിന് പ്രതീക്ഷിക്കുന്നത്. അതോടൊപ്പം വിവിധ ആവശ്യങ്ങള്‍ക്ക് വാടകക്ക് നല്‍കാനും നഗരസഭക്ക് അധികാരമുണ്ട്. അന്താരാഷ്ട്ര-സംസ്ഥാനതല മത്സരങ്ങള്‍ക്ക് ഫീസു വാങ്ങി വിട്ടുനല്‍കാനാകും. കൂടാതെ ട്രാക്ക് ഉപയോഗിക്കുന്ന താരങ്ങളില്‍ നിന്നും നടക്കാനും, നീന്തല്‍ തുടങ്ങിയ പരിശീലനത്തിന് എത്തുന്നവരില്‍ നിന്നുമൊക്കെ മാസവടകയിനത്തില്‍ നഗരസഭക്ക് സമ്പാദിക്കാനാവും. ഫ്‌ളഡ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് ഒന്നര കോടിയോളം ചെലവാണ് പ്രതീക്ഷിക്കുന്നത്. ലൈറ്റുകള്‍ സ്ഥാപിച്ചാല്‍ രാത്രിയിലുള്ള മത്സരങ്ങള്‍ സംഘടിപ്പിക്കാനും സാധിക്കും. കൂടാതെ ഗാലറിയുടെ നിര്‍മാണചുമതലയും നഗരസഭക്കാണ്. നാല് സിന്തറ്റിക് ജംപിങ് പിറ്റുകളുടെ നിര്‍മാണവും നടക്കേണ്ടതുണ്ട്. സ്‌റ്റേഡിയം ചുറ്റിയുള്ള നടപ്പാത റൂഫിങ് സംവിധാനത്തോടെയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഇതിന്റെ നിര്‍മാണവും പൂര്‍ത്തിയാവേണ്ടതുണ്ട്. ഒന്നരക്കോടി രൂപ കൂടി ഇനിയും വേണ്ടിവരുമെന്നാണ് കണക്കുകൂട്ടല്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  3 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  4 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  5 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  5 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  5 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  6 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  6 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  6 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  6 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  6 hours ago