ഉപതെരഞ്ഞെടുപ്പ്; സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും
കോട്ടയം: ജില്ലയില്‍ 21 ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മൂന്നിലവ് ഗ്രാമപഞ്ചായത്ത് (08 മൂന്നിലവ്), വിജയപുരം ഗ്രാമപഞ്ചായത്ത് (04 പെരിങ്ങള്ളൂര്‍) എന്നീ നിയോജക മണ്ഡലങ്ങളുടെ പരിധിയില്‍ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫിസുകള്‍ക്കും ഫെബ്രുവരി 21 നും പോളിങ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് ഫെബ്രുവരി 20, 21 തിയതികളിലും അവധി ആയിരിക്കുമെന്ന് ജില്ലാ ഇലക്ഷന് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സി.എ ലത അറിയിച്ചു.
ഫെബ്രുവരി 20, 21, 22 തിയതികളില്‍ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത വാര്‍ഡിന്റെ പരിധിക്ക് പുറത്തുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വോട്ടര്‍മാര്‍ക്ക് വോട്ടു ചെയ്യുന്നതിനുള്ള സൗകര്യം ബന്ധപ്പെട്ട മേലധികാരികള്‍ അനുവദിച്ചു നല്‍കണം.
വോട്ടെടുപ്പ് ഫെബ്രുവരി 21ന് രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ച് വരെ നടക്കും. വോട്ടെണ്ണല്‍ ഫെബ്രുവരി 22 ന് രാവിലെ 10ന് മൂന്നിലവ്, വിജയപുരം ഗ്രാമപഞ്ചായത്ത് ഹാളില്‍ ആരംഭിക്കും. ഉപതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള പോളിങ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിരിക്കുന്ന സ്ഥലത്ത് ഫെബ്രുവരി 20ന് രാവിലെ 11ന് ഡ്യൂട്ടിക്ക് ഹാജരാകണമെന്നും ജില്ലാ ഇലക്ഷന് ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."