സമ്മേളന നഗരിയില്‍ ഇന്ന്
രാവിലെ ഒന്‍പതിന് ഗ്രാന്റ് അസംബ്ലിയോടെ മദീനാ പാഷന്‍ ക്യാംപ് ആരംഭിക്കും. കെ.കെ.എം ഹനീഫല്‍ ഫൈസി പ്രാര്‍ഥന നടത്തും. എസ്.കെ.എസ്.എസ്.എഫ് ജില്ലാ ട്രഷറര്‍ അബൂബക്കര്‍ റഹ്മാനി പ്രതിജ്ഞ ചൊല്ലികൊടുക്കും. 9.30ന് നടക്കുന്ന ഉദ്ഘാടന സെഷന്‍ മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് കുട്ടി ഹസനി കമ്പളക്കാട് അധ്യക്ഷനാവും. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അവാര്‍ഡ് ദാനം നിര്‍വഹിക്കും. എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജന.സെക്രട്ടറി അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍ സ്വാഗതവും ഓര്‍ഗനൈസിങ് സെക്രട്ടറി ശിഹാബ് റിപ്പണ്‍ നന്ദിയും പറയും. കെ അലി മാസ്റ്റര്‍ ക്യാംപ് അമീറാവും. തുടര്‍ന്ന് വിവിധ സെഷനുകള്‍ നടക്കും. എസ്.കെ.എസ്.എസ്.എഫ് വിത്ത് ന്യൂജെന്‍ ഹോപ്‌സ് സെഷനില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ വിഷയമവതരിപ്പിക്കും.
സമസ്ത വിശ്വഇസ്‌ലാമിക ഏകകം എന്ന രണ്ടാം സെഷനില്‍ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് വിഷയമവതരിപ്പിക്കും. ഉസ്താദുല്‍ ഹസന ജീവിത വിജയമാകുന്നു എന്ന മൂന്നാം സെഷനില്‍ സാലിം ഫൈസി കുളത്തൂര്‍ വിഷയമവതരിപ്പിക്കും. ആദര്‍ശ ഭദ്രത ആത്യന്തിക വിജയത്തിന് എന്ന നാലാം സെഷനില്‍ മുസ്തഫ അഷ്‌റഫി കക്കുപ്പടി വിഷയമവതരിപ്പിക്കും. രാത്രി ഏഴിന് ഇശല്‍ മദീന കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ.കെ ഹനീഫ പൊഴുതന ഉദ്ഘാടനം ചെയ്യും. കെ.എ നാസര്‍ മൗലവി അധ്യക്ഷനാവും. ദുല്‍ഫുഖാര്‍ കാടാച്ചിറ അവതരണം നടത്തും. മൊയ്തീന്‍ ദാരിമി തോല്‍പ്പെട്ടി സ്വാഗതവും റിയാസ് ഫൈസി പാപ്ലശേരി നന്ദിയും പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."