സംവാദത്തിനിടെ കാന്തപുരം വിഭാഗം അക്രമാസക്തരായി; നിരവധി പേര്‍ക്ക് പരുക്ക്
കരുനാഗപ്പള്ളി: ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംവാദത്തിനിടെ കാന്തപുരം സുന്നി പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ക്കു പരുക്കേറ്റു.
ഇന്നലെ ഇന്നലെ കരുനാഗപ്പള്ളിയിലും ഓച്ചിറയിലുമായിട്ടാണ് ആക്രമണം അരങ്ങേറിയത്. കരുനാഗപ്പള്ളി കോഴിക്കോട് മുഴങ്ങോട്ട് വിള ജങ്ഷനില്‍ വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന് സംഘടന സംഘടിപ്പിച്ച പൊതുപരിപാടിയില്‍ കാന്തപുരം സുന്നി പ്രവര്‍ത്തകര്‍ സ്റ്റേജ് കൈയ്യേറുകയും അവിടെ കൂടിയിരുന്നവരെ ആക്രമിക്കുകയുമായിരുന്നു. ഇതില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. മര്‍ദനത്തില്‍ പരുക്കേറ്റ മുഹമ്മദ് റാഫി, മ ഫാസ് എന്നീ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലര്‍ക്കും കസേര കൊണ്ടുള്ള അടിയിലും മര്‍ദനത്തിലുമാണ് പരുക്കേറ്റത്. ഇത് സംബന്ധിച്ച് കരുനാഗപ്പള്ളി പൊലിസില്‍ പരാതി നല്കി.
ഓച്ചിറയില്‍ മരുതവന ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന കെ.എന്‍.എമ്മിന്റെ മുഖാമുഖ പരിപാടിയാണ് കൈയ്യാങ്കളിയില്‍ അവസാനിച്ചത്.
പരിപാടി നടന്ന് കൊണ്ടിരിക്കുമ്പോള്‍ ഒരു കൂട്ടം കാന്തപുരം അനുകൂലികള്‍ കൂക്കി വിളിക്കുകയും സമ്മേളനം അലങ്കോലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രകോപിതരായ ഇവര്‍ ആക്രമണം അഴിച്ച് വിടുകയായിരുന്നു. മര്‍ദനത്തില്‍ പരുക്കേറ്റ ഒരു കെ.എന്‍.എം പ്രവര്‍ത്തകനെ ഓച്ചിറയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."