അനാഥാലയം: ശാസ്ത്രീയ സമീപനം അനിവാര്യമെന്ന് റഷീദലി തങ്ങള്‍
കോഴിക്കോട്: അനാഥകളും അഗതികളുമായ വിദ്യാര്‍ഥികളെ സമൂഹത്തിനും രാജ്യത്തിനും ഗുണകരമായ വിധത്തില്‍ വളര്‍ത്തിയെടുക്കുന്നതിന് അനാഥാലയ പ്രവര്‍ത്തനങ്ങള്‍ക്കു ശാസ്ത്രീയമായ സമീപനവും പരിപാടികളും അനിവാര്യമാണെന്നു സംസ്ഥാന വഖ്ഫ് ബോര്‍ഡ് ചെയര്മാന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍. വഖ്ഫ് ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 22 അനാഥായങ്ങള്ക്കുള്ള സ്മാര്‍ട്ട് ക്ലാസ് റൂം ഉപകരണങ്ങളുടെ സംസ്ഥാനതല വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എം.ഐ ഷാനവാസ് എം.പി അധ്യക്ഷനായി. ബോര്‍ഡ് അംഗങ്ങളായ എം.സി മായിന്‍ഹാജി, പി.വി സൈനുദീന്‍, എം. ഷറഫുദ്ദീന്, ഫാത്തിമ റോസ്ന, അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ സി. ഹംസ, ഓര്‍ഫനേജ് അസോസിയേഷന് പ്രസിഡന്റ് ടി.കെ പരീക്കുട്ടി ഹാജി, ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ എം.കെ സാദിഖ്, ഡിവിഷനല്‍ ഓഫിസര്‍ യു. അബ്ദുല്‍ ജലീല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."